
കൊച്ചി : സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്കെതിരായ ഹർജി ഹൈക്കോടതി തള്ളി. ജാഥയ്ക്കുവേണ്ടി പാല നഗരസഭ ബസ് സ്റ്റാൻഡിന്റെ മുക്കാൽ ഭാഗത്തോളം കെട്ടിയടച്ചതിനെതിരെയായിരുന്നു ഹർജി. തങ്ങളുടെ അനുമതിയോടുകൂടിയാണ് ബസ് സ്റ്റാന്റിൽ പന്തൽ ഇട്ടതെന്ന നഗരസഭാ വാദം കോടതി അംഗീകരിച്ചു. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻ എന്നിവരുടെ ബെഞ്ചാണ് ഹർജി തള്ളിയത്. ജാഥയ്ക്ക് വേണ്ടി ബസ് സ്റ്റാൻഡ് ഉപയോഗിക്കുന്നതിനെതിരെ അഭിഭാഷകനായ ചന്ദ്രചൂഢനാണ് ഹൈക്കോടതിയെ സമീപിച്ചത്.
Read More : റിസോർട്ട് വിവാദം പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചു, വെളിപ്പെടുത്തി ഇപി