
തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളം നഗരത്തിൽ വൻ തീപിടുത്തം. പുലർച്ചെ നാലരയോടെയാണ് യേശുദാസ് റോഡിലെ ആക്രിക്കടയ്ക്ക് തീ പിടിച്ചത്. ആക്രിക്കടയോട് ചേർന്നുള്ള കടലാസ് ഗോഡൗണിലേക്കും ബൈൻഡിംഗ് സെൻ്ററിലേക്കും തീ പടർന്നു. ഫയർ ഫോഴ്സിൻ്റെ അഞ്ചു യൂണിറ്റുകളെത്തിയാണ് തീയണച്ചത്.
ആക്രിക്കടയുടെ പുറക് വശത്ത് നിന്നാണ് തീപിടുത്തമുണ്ടായത്. പട്ടാമ്പി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. എങ്ങനെയാണ് തീ പിടിച്ചതെന്ന് വ്യക്തമല്ല. 15 ലക്ഷം രൂപയുടെ നഷടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നികഗമനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam