ശബരിമലയിൽ വൃശ്ചിക പുലരിയിലെ ആദ്യ നെയ്യഭിഷേകം രാഷ്ട്രപതിയുടെ പേരിൽ

Published : Nov 17, 2025, 04:01 PM IST
president at sabarimala

Synopsis

ശബരിമലയിൽ നടത്തിയ ആദ്യ നെയ്യഭിഷേകം രാഷ്ട്രപതിയുടെ പേരിൽ. സന്നിധാനത്ത് രാഷ്ട്രപതി എത്തിയിരുന്നത് തുലാമാസ പൂജ വേളയിലാണ്. അന്ന് നെയ്യഭിഷേകം നടത്താൻ സാധിക്കാത്തതിനെ തുടർന്നാണ് നെയ്യഭിഷേകം ഇന്ന് നടത്തിയത്

പത്തനംതിട്ട: ശബരിമലയിൽ വൃശ്ചിക പുലരിയിൽ നടത്തിയ ആദ്യ നെയ്യഭിഷേകം രാഷ്ട്രപതിയുടെ പേരിൽ. സന്നിധാനത്ത് രാഷ്ട്രപതി എത്തിയിരുന്നത് തുലാമാസ പൂജ വേളയിലാണ്. അന്ന് നെയ്യഭിഷേകം നടത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇന്നാണ് നെയ്യഭിഷേകം നടത്തിയത്. ഇന്ന് മണ്ഡലകാലത്തിൻ്റെ ആരംഭത്തെ തുടർന്ന് ഭക്തജനങ്ങളുടെ നീണ്ട തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. വൃശ്ചികപുലരിയിൽ പുതിയ മേൽശാന്തിമാരാണ് നട തുറന്നത്. ഡിസംബര്‍ 26നാണ് അങ്കി ചാർത്തിയുള്ള ദീപാരാധന. മണ്ഡലപൂജ 27നാണ്. 27ന് രാത്രി നടയടക്കുന്നതോടെ മണ്ഡലകാലം പൂർത്തിയാകും. തുടര്‍ന്ന് ഡിസംബര്‍ 30ന് വൈകിട്ട് മകരവിളക്ക് ഉത്സവത്തിന് നട തുറക്കും. ജനുവരി 14ന് മകരവിളക്ക്. ജനുവരി 19 വരെ തീര്‍ത്ഥാടകർക്ക് ദർശനം നടത്താം. ജനുവരി 20ന് രാവിലെ നടയടയ്ക്കും.

PREV
Read more Articles on
click me!

Recommended Stories

പൊലീസും ആമീനും എത്തിയില്ല, മോഷണ പരാതിയിൽ പരിശോധന നടക്കാത്തതിനാൽ ജയിലിലേക്ക് മടങ്ങി മോൻസൺ മാവുങ്കൽ
ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ വിളമ്പും; നിയമപരമായ പ്രശ്നങ്ങളില്ലെന്ന് കെ ജയകുമാർ