വിഴിഞ്ഞത്ത് സമരം ശക്തം; ബാരിക്കേഡ് തകര്‍ത്ത് പ്രതിഷേധം, പൊലീസുമായി ഉന്തും തള്ളും; സർക്കാർ ചർച്ചയ്ക്ക്

Published : Aug 18, 2022, 12:17 PM ISTUpdated : Aug 18, 2022, 12:43 PM IST
വിഴിഞ്ഞത്ത് സമരം ശക്തം; ബാരിക്കേഡ് തകര്‍ത്ത് പ്രതിഷേധം, പൊലീസുമായി ഉന്തും തള്ളും; സർക്കാർ ചർച്ചയ്ക്ക്

Synopsis

വിഷയത്തില്‍ സർക്കാർ ചർച്ചയ്ക്ക് തയ്യാറായി. തിങ്കളാഴ്ചയോടെ ചർച്ചയുണ്ടാകും. ഫിഷറീസ് മന്ത്രി ദില്ലിയിൽ നിന്ന് തിരിച്ചെത്തിയാൽ തീരുമാനം ഉണ്ടാകും. സമരം രമ്യമായി പരിഹരിക്കാനാണ് സർക്കാർ ശ്രമമെന്ന് മന്ത്രി ആന്‍റണി രാജു പ്രതികരിച്ചു.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകൽ സമരം മൂന്നാം ദിവസവും ശക്തമായി തുടരുകയാണ്. വിഴിഞ്ഞം പദ്ധതി നിർമാണം നടക്കുന്നിടത്തേക്ക് റാലിയായി പോകാൻ അനുവദിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇന്ന് രാവിലെ ബൈക്ക് റാലിയായി എത്തിയ സമരക്കാര്‍ പൊലീസിന്‍റെ ബാരിക്കേഡ് തകർക്കാണ് ശ്രമിച്ചു. അതേസമയം, വിഷയത്തില്‍ സർക്കാർ ചർച്ചയ്ക്ക് തയ്യാറായി. റവന്യൂ- തുറമുഖ- ഫിഷറീസ് മന്ത്രിമാർ സമരക്കാരുമായി ചർച്ച നടത്തും. തിങ്കളാഴ്ചയോടെ ചർച്ചയുണ്ടാകും. ഫിഷറീസ് മന്ത്രി ദില്ലിയിൽ നിന്ന് തിരിച്ചെത്തിയാൽ തീരുമാനം ഉണ്ടാകും. സമരം രമ്യമായി പരിഹരിക്കാനാണ് സർക്കാർ ശ്രമമെന്ന് മന്ത്രി ആന്‍റണി രാജു പ്രതികരിച്ചു. 

കരുങ്കുളം, പുല്ലുവില ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്ന് സമരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിലെത്തി. ഇതേ മാതൃകയിൽ 31ആം തീയതി വരെ സമരം തുടരാനാണ് നിലവിലെ തീരുമാനം. സ്ഥലത്തെ പൊലീസ് നകയന്ത്രങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ ഭരണകൂടം ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെങ്കിലും ക്രമസമാധാന വിഷയങ്ങളിൽ അല്ല ചർച്ച വേണ്ടത് എന്ന നിലപാടിലാണ് അതിരൂപത. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവച്ചു ആഘാത പഠനം നടത്തുക, പുനരധിവസം പൂർത്തിയാക്കുക, തീരശോഷണം തടയാൻ നടപടി എടുക്കുക,  സബ്‌സിഡി നിരക്കിൽ മണ്ണെണ്ണ നൽകുക എന്നിങ്ങനെ 7 ആവശ്യങ്ങൾ ഉന്നയിച്ചാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത ഉപരോധ സമരം നടത്തുന്നത്. അതിനിടെ വിഞ്ഞത്തെ മത്സത്തൊഴിലാളികളുടെ സമരപന്തലിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെത്തി. കോൺഗ്രസ് നേരത്തെ തന്നെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

Also Read: വിഴിഞ്ഞം തുറമുഖ സമരം; കരയും കടലും തടയാന്‍ ലത്തീന്‍ അതിരൂപതയും മത്സ്യത്തൊഴിലാളികളും

അതിനിടെ, മാധ്യമപ്രവർത്തകൻ ചമഞ്ഞ് സമരക്കാരുടെ ദൃശ്യങ്ങൾ പകർത്തിയ തുറമുഖത്തെ സുരക്ഷാ ജീവനക്കാരനെ മത്സ്യത്തൊഴിലാളികൾ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രസ് എന്ന് എഴുതിയ ഐഡി കാർഡ് ടാഗ് കഴുത്തിൽ തൂക്കി നിന്ന ഒരാൾ സമരക്കാരുടെ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചില മത്സ്യത്തൊഴിലാളികൾ ഇയാളെ തടഞ്ഞു വെച്ചു. തുടർന്ന് ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ കാര്യങ്ങൾ കൂടുതൽ വഷളാവുകയായിരുന്നു. 

Also Read: പ്രസ് കാർഡ് തൂക്കി, സമരക്കാരുടെ ദൃശ്യങ്ങൾ പകർത്തി തുറമുഖ ജീവനക്കാരൻ, കയ്യോടെ പൊക്കി മത്സ്യത്തൊഴിലാളികൾ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ