
കോട്ടയം: കോട്ടയത്ത് വീണ്ടും തെരുവ് നായ ആക്രമണം. വൈക്കം തലയോലപ്പറമ്പിൽ രണ്ട് സ്ത്രീകളടക്കം ഏഴു പേർക്ക് പേവിഷബാധയുണ്ടെന്ന് സംശയിക്കുന്ന തെരുവ് നായയുടെ കടിയേറ്റു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവമുണ്ടായത്. ഒരാൾക്ക് മുഖത്തും മറ്റൊരാൾക്ക് വയറിനും കടിയേറ്റു. മറ്റ് അഞ്ച് പേര്‍ക്ക് കൈയ്ക്കും കാലിനുമാണ് പരുക്ക്.
നായയെ ഉപദ്രവിച്ചതിന്റെ പേരിൽ സെക്യൂരിറ്റിക്കാരനെ മർദ്ദിച്ചു, യുവതിക്ക് നേരെ ആരോപണം, വൈറലായി വീഡിയോ
തെരുവിലെ മറ്റ് നായകളെയും വളർത്തു നായകളെയും ഈ നായ കടിച്ചു. നാട്ടുകാര്‍ ഓടിച്ച നായ പിന്നീട് വാഹനമിടിച്ച് ചത്തു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ പേവിഷബാധയുണ്ടോ എന്നതിൽ സ്ഥിരീകരണം ലഭിക്കുകയുള്ളു. തലയോലപ്പറമ്പിലെ മാര്‍ക്കറ്റിന് സമീപത്ത് വെച്ചാണ് നായയുടെ ആക്രമണമുണ്ടായത്. നേരത്തെ രണ്ട് ആഴ്ചമുമ്പ് വൈക്കത്ത് പേവിഷമബാധയേറ്റ മറ്റൊരു നായ നിരവധി നായകളെ കടിച്ചിരുന്നു. അക്കൂട്ടത്തിൽപ്പെട്ടതാണോ ഈ നായയുമെന്നാണ് സംശയിക്കുന്നത്.
ദുരൂഹമായി ചത്ത നിലയിൽ നായകൾ, രോഗികളായവയും ഏറെ, കാരണമറിയാതെ അധികൃതർ
ആലപ്പുഴ കായംകുളത്തും സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം തെരുവുനായ ആക്രമണമുണ്ടായി. ഹോം ഗാർഡ് ഉൾപ്പെടെ 9 പേർക്കാണ് അന്ന് പരിക്കേറ്റത്. കായംകുളം പൊലീസ് സ്റ്റേഷന് സമീപമാണ് തെരുവുനായ വഴിയാത്രക്കാരെ ആക്രമിച്ചത്.
തൃശൂരിലും തെരുവുനായ ശല്യം രൂക്ഷമാണ്. ഈ സാഹചര്യത്തിൽ ഗുരുവായൂരിൽ തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്ര പരിസരത്തുള്ള തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ വാക്സീൻ നൽകുന്നതിന് ദേവസ്വം-നഗരസഭ-പൊലീസ് ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. ഇതിനായി സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയോടെ നായകളെ പിടികൂടുന്നതിന് നായ പിടുത്തക്കാരുടെ സേവനം തേടും. ക്ഷേത്രപരിസരത്തു വച്ച് ഭക്തർ നായകൾക്ക് ഭക്ഷണം നൽകുന്നത് നിരുത്സാഹപ്പെടുത്താനും യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം അഞ്ച് ഭക്തർക്ക് നായയുടെ കടിയേറ്റിരുന്നു.