മാളിക്കടവിലെ കൊലപാതകം: പ്രതിക്കായി അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകി പൊലീസ്

Published : Jan 28, 2026, 05:23 PM IST
malikkadav murder case

Synopsis

മാളിക്കടവിൽ 26കാരിയെ കൊലപ്പെടുത്തിയ പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകിയത്

കോഴിക്കോട്: കോഴിക്കോട് മാളിക്കടവിൽ 26കാരിയെ കൊലപ്പെടുത്തിയ പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകിയത്. കൊലപാതകം നടന്ന മാളിക്കടവിലെ വൈശാഖന്റെ സ്ഥാപനത്തിൽ ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

പതിനാറ് വയസ്സു മുതൽ പ്രതി യുവതിയെ  പീഡിപ്പിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. അതിനാൽ പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചേർത്ത് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഈ കേസിലും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. വിവാഹം കഴിച്ചില്ലെങ്കിൽ ബന്ധം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാണ് വൈശാഖൻ യുവതിയെ കൊലപ്പെടുത്തിയത്. ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷമാണ് കൊലപാതകം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആരോ​ഗ്യ രം​ഗത്തിന് കേരളം മാതൃക; സഭയിൽ യുഡിഎഫിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
'ശബരിമല കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല, കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചു': വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി