
ഇടുക്കി: കരിമ്പന്‍ ടൗണില്‍ തെരുവുനായുടെ കടിയേറ്റ് അഞ്ചു പേരെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിമ്പനില്‍ അലങ്കാരമത്സ്യം കടയുടമയായ റുക്കിയ അലിയാര്‍ ( 68 ), തടിയമ്പാട് സ്വദേശി സൂരജ് ചന്ദ്രന്‍ (19), തോപ്രാംകുടി സ്വദേശി പ്രഭാകരന്‍ കൊച്ചുകുട്ടി (76), ലിന്‍റോ (31), രഞ്ചു (40) എന്നിവര്‍ക്കാണ് കടിയേറ്റത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരക്കാണ് സംഭവം. കരിമ്പന്‍ ടൗണില്‍ നിന്നിരുന്ന പ്രഭാകരനെയാണ് ആദ്യം കടിച്ചത്. തുടര്‍ന്ന് തടിയമ്പാട് ഭാഗത്തേക്ക് പോയ നായ മറ്റുള്ളവരേയും കടിക്കുകയായിരുന്നു. പിന്നീട് നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചവരെ കുത്തിവയ്പ്പെടുത്ത ശേഷം വിട്ടയച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam