ആലപ്പുഴയിൽ കെഎസ്ആർടിസി ഡ്രൈവറെ നടുറോഡിലിട്ട് തല്ലിയ കേസ്; 5 വിദ്യാർത്ഥികൾ അറസ്റ്റിൽ

Published : Oct 08, 2026, 05:51 PM IST
KSRTC Attack

Synopsis

കൃഷ്ണപുരത്ത് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ നടുറോഡിലിട്ട് മർദിച്ച കേസിൽ അഞ്ച് വിദ്യാർത്ഥികൾ അറസ്റ്റിലായി. വധശ്രമമടക്കം ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

ആലപ്പുഴ: ആലപ്പുഴ കൃഷ്ണപുരത്ത് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ നടുറോഡിലിട്ട് തല്ലിയ കേസില്‍ അ‍ഞ്ച് ചെറുപ്പക്കാര്‍ അറസ്റ്റില്‍. ദേശീയപാതയില്‍ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുത്തര്‍ക്കമാണ് കയ്യാങ്കളിയിലും കേസിലും കലാശിച്ചത്.

തിരുവനന്തപുരത്ത് നിന്ന് പളനിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ ഡ്രൈവറോടാണ് ചെറുപ്പക്കാര്‍ വാക്കുത്തര്‍ക്കത്തിലേര്‍പ്പെട്ടത്. റോഡ് നിയമങ്ങള്‍ ലംഘിച്ച് ഡ്രൈവര്‍ വണ്ടിയോടിച്ചെന്നാണ് ചെറുപ്പക്കാര്‍ പറയുന്നത്. എന്നാല്‍ ബസിന് മുന്നോട്ട് പോകാന്‍ കഴിയാത്ത വിധം ചെറുപ്പക്കാര്‍ ബസിന് മുന്നിലൂടെ ബൈക്കോടിച്ചെന്നും ഹോണടിച്ചപ്പോള്‍ പ്രകോപിതരായി ഡ്രൈവറെ തെറി പറയുകയായിരുന്നെന്നും ബസ് ജീവനക്കാര്‍ വാദിക്കുന്നു. ബസിന്‍റെ ഇരുവശത്തും കൂടി ബൈക്കുകള്‍ ഓടിച്ച് തെറിവിളി തുടര്‍ന്നതോടെ വാഹനം നിര്‍ത്തിയെന്നും ആ സമയം ചെറുപ്പക്കാര്‍ ഡ്രൈവര്‍ പ്രവീണിനെ മര്‍ദിച്ചെന്നും ബസിലുണ്ടായിരുന്ന സഹ ഡ്രൈവര്‍ പറഞ്ഞു.

എന്നാല്‍ വാക്കുത്തര്‍ക്കമുണ്ടായപ്പോള്‍ ബസിന്‍റെ ഡ്രൈവറാണ് ആദ്യം മര്‍ദിച്ചതെന്ന മൊഴിയാണ് പിടിയിലായ ചെറുപ്പക്കാര്‍ പൊലീസിന് നല്‍കിയിരിക്കുന്നത്. വധശ്രമമടക്കം ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് ഇരുപത് വയസ് മാത്രം പ്രായമുള്ള അഞ്ച് ചെറുപ്പക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ എല്ലാവരും വിദ്യാര്‍ത്ഥികളുമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്ഐആർ വിരുദ്ധ സമരം തുടരുന്നതിനിടെ നിർണായക അറിയിപ്പുമായി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 15 മുതൽ അവസരം
ശിവസൂര്യയുടെ തിരോധനം; ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി, അച്ഛൻ മൊഴിയെടുത്തു