ലേശം ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ കെസി പിന്മാറണം, ചോറ് കഴിക്കുന്ന ഒരു മലയാളിയെന്ന പേരിൽ ദില്ലിയിൽ ഫ്ലക്സ്; ജനവികാരമാണ് പിന്നിലെന്ന് കണ്ണൂർ സ്വദേശി

Published : May 08, 2026, 02:00 PM IST
venugopal flex

Synopsis

ദില്ലിയിലാണ് ഫ്ലക്സ് ഉയർന്നത്. ലേശം ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ കെസി പിന്മാറണമെന്ന് ഫ്ലക്സിൽ പറയുന്നു. ചോറ് കഴിക്കുന്ന ഒരു മലയാളി എന്നപേരിലാണ് ഫ്ലക്സ്. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെയും നിരീക്ഷകനും തമ്മിൽ ചർച്ച നടത്തുന്നതിനിടെയാണ് ഫ്ലക്സ് വെച്ചത്

ദില്ലി: കേരളത്തിൽ മുഖ്യമന്ത്രി പദവിക്കായി തർക്കം തുടരുന്നതിനെ കെ സി വേണുഗോപാലിനെതിരെ ഖർഗെയുടെ വസതിക്ക് മുൻപിൽ ഫ്ലക്സ്. ദില്ലിയിലാണ് ഫ്ലക്സ് ഉയർന്നത്. ലേശം ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ കെസി പിന്മാറണമെന്ന് ഫ്ലക്സിൽ പറയുന്നു. ചോറ് കഴിക്കുന്ന ഒരു മലയാളി എന്നപേരിലാണ് ഫ്ലക്സ്. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെയും നിരീക്ഷകനും തമ്മിൽ ചർച്ച നടത്തുന്നതിനിടെയാണ് ഫ്ലക്സ് വെച്ചത്. വിഡി സതീശന് അനുകൂലമായാണ് ഫ്ലക്സ്.

ജനത്തിന്റെ വികാരമാണ് ഫ്ലക്സ് വെച്ചതിന് പിന്നിലെന്ന് കണ്ണൂർ സ്വദേശി പറയുന്നു. കോൺ​ഗ്രസിന് വേണ്ടി വോട്ട് ചെയ്തത് കെസി മുഖ്യമന്ത്രിയായി കാണാനല്ല, വിഡിയെ കാണാനാണ്. ചർച്ചകൾ നടക്കുന്നത് പ്രകാരം കെസി മുഖ്യമന്ത്രിയാവാൻ സാധ്യതയുണ്ട്. അതൊരിക്കലും ജനത്തിന്റെ വികാരമല്ല. ജനങ്ങൾക്ക് വിഡി സതീശൻ മുഖ്യമന്ത്രിയാവണമെന്നാണ്. കെസി മുഖ്യമന്ത്രിയാവുന്നതിനിെതിരെയുള്ള പ്രതിഷേധമെന്ന നിലയിലാണ് ഫ്ലക്സ് വെച്ചതെന്നും കണ്ണൂർ സ്വദേശി പറയുന്നു. എല്ലാ മാധ്യമങ്ങളുടെ ശ്രദ്ധയും നേടാനാണ് ഖർ​ഗെയുടെ വസതിയ്ക്ക് മുന്നിൽ ഫ്ലക്സ് വെച്ചതിന് പിന്നിലെന്നും കണ്ണൂർ സ്വദേശി പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവി; വലിയ മാറ്റത്തിനൊരുങ്ങി സിപിഎം, 'ഉൾപ്പാർട്ടി ചർച്ചകളുടെ രീതി മാറ്റും, സമയപരിധി മുന്‍കൂട്ടി നിശ്ചയിക്കില്ല'
'സിപിഐയിൽ നേതൃമാറ്റത്തിന്റെ സാഹചര്യം ഇല്ല'; പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് വേണമെന്ന് ബിനോയ് വിശ്വം