
മലപ്പുറം: പിവി അൻവറിനെതിരെ എടവണ്ണ ഒതായിയിലെ വീടിന് മുന്നിൽ സിപിഎം ഒതായി ബ്രാഞ്ച് കമ്മിറ്റിയുടെ പേരിൽ ഫ്ലക്സ് ബോര്‍ഡ് ഉയര്‍ന്നതിന് പിന്നാലെ പിന്തുണച്ചുകൊണ്ടും ഫ്ലക്സ്. പിവി അൻവറിനെ പിന്തുണച്ചുകൊണ്ട് ടൗണ്‍ ബോയിസ് ആര്‍മിയുടെ പേരിലാണ് ഒതായയിലെ അൻവറിന്‍റെ വീടിന് മുന്നിൽ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാകില്ല എന്ന തലക്കെട്ടോടെയാണ് ഫ്ലക്സ് ബോര്‍ഡ്. പിവി അൻവര്‍ വിപ്ലവ സൂര്യനാണെന്നും എഴുതിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഒതായിയിലെ അൻവറിന്‍റെ വീടിനു മുന്നിൽ സി.പി.എം അൻവറിനെതിരെ ബോർഡ് സ്ഥാപിച്ചിരുന്നു. ഇതിനെതിരായിട്ടാണിപ്പോള്‍ അൻവറിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോര്‍ഡും സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്നത്. വിപ്ലവ സൂര്യനായി മലപ്പുറത്തിന്‍റെ മണ്ണിൽ നിന്നും ജ്വലിച്ചുയര്‍ന്ന പിവി അൻവര്‍ എംഎല്‍എയ്ക്ക് ജന്മനാടിന്‍റെ അഭിവാദ്യങ്ങള്‍ എന്നാണ് ഫ്ലക്സ് ബോര്‍ഡിന്‍റെ എഴുതിയിരിക്കുന്നത്.
ബോര്‍ഡിൽ എഴുതിയതിന്‍റെ പൂര്‍ണരൂപം:
'കൊല്ലം, പക്ഷേ തോല്‍പ്പിക്കാനാകില്ല'
സൂര്യൻ അസ്തമിക്കാത്ത ബ്രീട്ടിഷ് സാമ്രാജ്യത്ത ശക്തികള്‍ക്കെതിരെ ഐതിസാഹസിക പോരാട്ടങ്ങളിലൂടെ മലപ്പുറത്തിന്‍റെ മണ്ണിൽ വീരചരിതം രചിച്ച പുത്തൻവീട് തറവാട്ടിലെ പൂര്‍വീകര്‍ പകര്‍ന്നു നല്‍കിയ കലര്‍പ്പില്ലാത്ത പോരാട്ട വീര്യം സിരകളിൽ ആവാഹിച്ച്...
ഇരുള്‍ മൂടിയ കേരള രാഷ്ട്രീയ ഭൂമികയുടെ ആകാശത്തിലേക്ക്... ജനലക്ഷങ്ങള്‍ക്ക് പ്രതീക്ഷയുടെ പൊൻ കിരണങ്ങള്‍ സമ്മാനിച്ചുകൊണ്ട് വിപ്ലവ സൂര്യനായി മലപ്പുറത്തിന്‍റെ മണ്ണിൽ നിന്ന് ജ്വലിച്ചുയര്‍ന്ന പിവി അൻവര്‍ എംഎല്‍എയ്ക്ക് ജന്മനാടിന്‍റെ അഭിവാദ്യങ്ങള്‍'
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam