ഷാഫിക്ക് സപ്പോർട്ട്; കണ്ണൂരിൽ വീണ്ടും ഫ്ലക്സുകൾ, തിരുവനന്തപുരത്തും ബോർഡുകൾ പ്രത്യക്ഷപ്പെട്ടു

Published : Nov 27, 2026, 11:31 PM IST
Shafi Parambil Flex Board

Synopsis

ഷാഫി പറമ്പിലിനെ അനുകൂലിച്ച് കണ്ണൂരിൽ വീണ്ടും ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. കുപ്രചരണങ്ങൾക്കും കുടിലതന്ത്രങ്ങൾക്കും തകർക്കാൻ ആകില്ലെന്നാണ് തളിപ്പറമ്പിൽ രണ്ടിടങ്ങളിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡുകളിൽ പറയുന്നത്.

കണ്ണൂ‍‍ർ: കോൺ​ഗ്രസിലെ ആഭ്യന്തര തർക്കം രൂക്ഷമാകുന്നതിനിടെ ഷാഫി പറമ്പിലിനെ അനുകൂലിച്ച് കണ്ണൂരിൽ വീണ്ടും ഫ്ലക്സ് ബോർഡ്. തളിപ്പറമ്പിൽ രണ്ടിടങ്ങളിലാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. കുപ്രചരണങ്ങൾക്കും കുടിലതന്ത്രങ്ങൾക്കും തകർക്കാൻ ആകില്ലെന്നാണ് ബോർഡിൽ പറയുന്നത്. തൃച്ചംബരത്തെ കോൺഗ്രസ് ഓഫീസിന് സമീപത്തും താലൂക്ക് ഓഫീസിൽ സമീപത്തും ആണ് ബോർഡുകൾ സ്ഥാപിച്ചത്.

തിരുവനന്തപുരത്തും ഷാഫി പറമ്പിൽ അനുകൂല ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. 'നന്മയുള്ളവൻ നാട് നയിക്കട്ടെ' എന്ന തലക്കെട്ടുമായി യൂത്ത് കോൺഗ്രസ് ആണ് നെടുമങ്ങാട് - മാർക്കറ്റ് ജംഗ്ഷനിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.

അതിനിടെ, പാലക്കാട് നഗരത്തിൽ ഷാഫി പറമ്പിലിനെ പരിഹസിച്ച് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. 'കൊള്ളാമല്ലോ ഷാഫീ... നീ ഉമ്മൻ ചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ' എന്ന വാചകമാണ് ഫ്ലക്സിലുള്ളത്. പാലക്കാട് കെഎസ്ആർടിസി ബസ്റ്റാൻഡ് സമീപത്താണ് ഫ്ലക്സുകൾ ഉയർന്നത്. കോൺഗ്രസ് കൂട്ടായ്മയുടെ പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. ഷാഫി പറമ്പിലിനെതിരായ രാജ് മോഹൻ ഉണ്ണിത്താന്‍റെ പരാമര്‍ശങ്ങൾക്ക് പിന്നാലെ ആണ് അനുകൂലിച്ചും പ്രതികൂലിച്ചും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

NT
About the Author

Nimisha Tom

2023 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ വീഡിയോ പ്രൊഡ്യൂസര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. രാഷ്ട്രീയം, ദേശീയ രാഷ്ട്രീയം, സാമൂഹിക വിഷയങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ടെക്‌സ്റ്റ്, വീഡിയോകള്‍ എന്നിവ ചെയ്തു. ഏഴ് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ വിവിധ സാമൂഹിക വിഷയങ്ങളിലുള്ള ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്ങുകള്‍, എന്റര്‍ടൈന്‍മെന്റ് ഇന്റര്‍വ്യൂകള്‍, പൊളിറ്റിക്കല്‍ എക്‌സ്‌പ്ലൈനറുകള്‍ തുടങ്ങിയവ വീഡിയോകള്‍ ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍ മീഡിയയില്‍ വീഡിയോ പ്രൊഡക്ഷന്‍, എക്‌സിക്യൂഷന്‍ മേഖലകളില്‍ പരിചയം. ഇമെയില്‍: nimisha.tom@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യം, കൈയേറ്റം; യൂട്യൂബർ രേഖ സ്നേഹപ്പച്ച അറസ്റ്റിൽ
500 മെഗാവാട്ട് അധിക വൈദ്യുതി വേണം: കേന്ദ്രത്തോട് കേരളം; കെഎസ്ഇബിയെ ലിസ്റ്റ് ചെയ്യണമെന്ന വ്യവസ്ഥ പിൻവലിക്കണമെന്നും ആവശ്യം