ട്രെയിൻ യാത്രക്കിടെ ഭക്ഷ്യവിഷബാധയേറ്റതായി പരാതി; അഞ്ചംഗം കുടുംബം ചികിത്സ തേടി

Published : May 24, 2022, 10:43 AM IST
ട്രെയിൻ യാത്രക്കിടെ ഭക്ഷ്യവിഷബാധയേറ്റതായി പരാതി; അഞ്ചംഗം കുടുംബം ചികിത്സ തേടി

Synopsis

മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ചെന്ന് അഞ്ചംഗ കുടുംബം

തൃശ്ശൂർ: ട്രെയിൻ യാത്രയ്ക്കിടെ അഞ്ചംഗ കുടുംബത്തിന് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. മാവേലി എക്സ്പ്രസിൽ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഭക്ഷ്യവിഷബാധയേറ്റ കുടുംബം തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തിരുവനന്തപുരം സ്വദേശിനി ശ്രീക്കുട്ടി, ദിയ (4), അവന്തിക (9), നിവേദ്യ (9), നിരഞ്ജന (4) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മൂകാംബികയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ഇവർ. യാത്രക്കിടെ മംഗലാപുരം റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ചിരുന്നതായി ഇവർ പറഞ്ഞു. എന്നാൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് 5 പേരെയും പുലർച്ചെ ഡിസ്‍ചാർജ് ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും