കാട്ടാനആക്രമണം തടയാന്‍ വനംവകുപ്പ് എന്ത് ചെയ്തു?റേഡിയോ കോളറുള്ള ആന വന്നിട്ടും അറിഞ്ഞില്ലേ?വയനാട്ടുകാരുടെ ചോദ്യം

Published : Feb 10, 2024, 09:28 AM ISTUpdated : Feb 10, 2024, 09:37 AM IST
കാട്ടാനആക്രമണം തടയാന്‍ വനംവകുപ്പ് എന്ത് ചെയ്തു?റേഡിയോ കോളറുള്ള ആന വന്നിട്ടും അറിഞ്ഞില്ലേ?വയനാട്ടുകാരുടെ ചോദ്യം

Synopsis

പരസ്പരം പഴിചാരി കേരളത്തിന്‍റേയും കര്‍ണാടകത്തിന്‍റേയും വനം വകുപ്പ്

സുല്‍ത്താന്‍ ബത്തേരി:വയനാട് പടമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ വനംവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാര്‍.കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് വയനാട്ടിലിറിങ്ങിയത്. ഈ ആന അതിര്‍ത്തി കടന്ന വിവരം വനം വകുപ്പ് അറിഞ്ഞില്ലേയെന്ന് നാട്ടുകാര്‍ ചോദിക്കുന്നു.നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് അനൗണ്‍സ്മെന്‍റ് നല്‍കിയില്ല. വനം വകുപ്പ് ഉന്നത് ഉദ്യോഗസ്ഥരും, കളക്ടറും എത്താതെ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറാകില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.ആനയുടെ ആക്രണം നടന്ന വിവരം അറിയിച്ചിട്ടും വനം വകുപ്പിന്‍റെ ഉദ്യോഗസ്ഥര്‍  എത്തിയില്ലെന്നും ആരോപണമുണ്ട്..ആന ഇറങ്ങിയപ്പോൾ ജാഗ്രത തന്നില്ല.മുന്നറിയിപ്പ് കൃത്യമായി നൽകിയില്ല
ആനയെ കാട് ഇറങ്ങും മുന്നേ തുരത്താനായിലെന്നും നാട്ടുകാർ പറയുന്നു

അതേ സമയം  കാട്ടാനയുടെ റേഡിയോ കോളർ സിഗ്നൽ നൽകാൻ കർണ്ണാടക തയ്യാറായില്ല എന്ന് കേരള വനംവകുപ്പ് വ്യക്തമാക്കി.:പലതവണ കത്തയച്ചിട്ടും ആൻ്റിനയും, റിസീവറും ലഭ്യമാക്കിയില്ല.എന്നാല്‍ റേഡിയോ കോളർ സിഗ്നൽ കിട്ടാൻ ആന്‍റിനയുടെയും റിസീവറിന്‍റെയും ആവശ്യമില്ലെന്ന് കർണാടക വനംവകുപ്പ് വ്യക്തമാക്കി.സാറ്റലൈറ്റ് അടിസ്ഥാനപ്പെടുത്തി സിഗ്നൽ നൽകാനാകുന്ന റേഡിയോ കോളർ ആണ് മാനന്തവാടിയിൽ ഇപ്പോഴുള്ള ആനയ്ക്ക് വച്ചിരിക്കുന്നതെന്നും കര്‍ണാടക വനം വകുപ്പ് വ്യക്തമാക്കി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിൽ മെഗാഫോണിൽ പൊലീസിന്റെ സുപ്രധാന നിര്‍ദേശം; 'മാളികപ്പുറവും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ കയറണം'
പലനാൾ കള്ളൻ, ഒരു നാൾ പിടിയിൽ; തിരൂർ മോട്ടോർ വാഹന ഉദ്യോഗസ്ഥരും ഏജൻ്റുമാരും ചേർന്ന് നടത്തിയ വൻ തട്ടിപ്പ് വിജിലൻസ് കണ്ടെത്തി