കാട്ടാനയെ ഓടിക്കുന്നതിനിടെ കരടിയുടെ മുന്നിൽപ്പെട്ടു; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാർക്ക് പരിക്ക്

Published : Nov 21, 2025, 11:55 AM IST
Bear attack

Synopsis

പാലക്കാട്‌ മുതലമട കള്ളിയമ്പാറയിലായിരുന്നു സംഭവം. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജെ സനോജ്, കെ. ഗണേശൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും നില ഗുരുതരമല്ല. 

പാലക്കാട്‌: കാട്ടാനയെ ഓടിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാർ കരടിയുടെ മുന്നിൽപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാർക്ക് പരിക്കേറ്റു. പാലക്കാട്‌ മുതലമട കള്ളിയമ്പാറയിലാണ് സംഭവം ഉണ്ടായത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജെ സനോജ്, കെ. ഗണേശൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും നില ഗുരുതരമല്ല. ഇന്ന് രാവിലെ 7.30 യോടെയായിരുന്നു സംഭവം.

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്