പ്രളയത്തിൽ കൃഷി ഭൂമിയിലടിഞ്ഞ എക്കലും മണലും നീക്കാൻ കർഷകർ; തടസ്സവാദവുമായി വനംവകുപ്പ്

Web Desk   | Asianet News
Published : Jun 23, 2020, 11:19 AM IST
പ്രളയത്തിൽ കൃഷി ഭൂമിയിലടിഞ്ഞ എക്കലും മണലും നീക്കാൻ കർഷകർ; തടസ്സവാദവുമായി വനംവകുപ്പ്

Synopsis

മണൽ നീക്കി ഭൂമി കൃഷി യോഗ്യമാക്കിയില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റ് വഴികളില്ലെന്ന് കർഷകർ.

ഇടുക്കി: തട്ടേക്കണ്ണിയിൽ പ്രളയത്തിൽ കൃഷി ഭൂമിയിലടിഞ്ഞ എക്കലും മണലും നീക്കുന്നതിന് തടസ്സവാദവുമായി വനംവകുപ്പ്. വനത്തിനോട് ചേർന്ന് കിടക്കുന്ന ഭൂമിയിലെ മണൽ നീക്കാൻ അനുവദിക്കില്ലെന്നാണ് വനംവകുപ്പിന്‍റെ നിലപാട്. മണൽ നീക്കി ഭൂമി കൃഷിയോഗ്യമാക്കിയില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റ് വഴികളില്ലെന്ന് കർഷകർ.

രണ്ട് വർഷത്തെ നിരന്തര ശ്രമങ്ങൾക്ക് ശേഷം ഒരു മാസം മുമ്പാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശപ്രകാരം നിർമിതി കേന്ദ്രം പറമ്പിലെ മണൽ ശുദ്ധീകരിച്ച് വേർതിരിക്കാൻ തുടങ്ങിയത്. എന്നാൽ, ഒരാഴ്ച മുമ്പ് നടപടികൾ നിർത്തിവയ്ക്കണമെന്ന് കാണിച്ച് വനംവകുപ്പ് നോട്ടീസ് നൽകുകയായിരുന്നു.

കൃഷി ഭൂമിയോട് ചേർന്ന് കിടക്കുന്ന പെരിയാറിനപ്പുറം വനമാണ്. അതുകൊണ്ട് തന്നെ പുഴപുറമ്പോക്കിൽ നിന്ന് മണൽ മാറ്റാൻ അനുവദിക്കില്ലെന്നാണ് വനംവകുപ്പിന്‍റെ നിലപാട്. 2015ൽ പട്ടയം കിട്ടിയ ഭൂമിയാണിത്. വനംവകുപ്പ് നൽകിയ കേസിൽ ഈ ഭൂമിയിൽ അവകാശവാദം അനുവദികരുതെന്ന് 2017ൽ കോടതി വിധിയും ഉണ്ട്. ജില്ലാ ഭരണകൂടത്തിന് നൽകിയ പുതിയ പരാതിയിൽ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?
ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്