'കെസി വേണുഗോപാൽ എന്നും കേരള രാഷ്ട്രീയത്തിൽ തൽപ്പരൻ', നേതൃത്വത്തെച്ചൊല്ലി തർക്കമില്ലെന്ന് ബെന്നിബെഹ്നാൻ

Published : Jun 23, 2020, 11:15 AM ISTUpdated : Jun 23, 2020, 12:39 PM IST
'കെസി വേണുഗോപാൽ എന്നും കേരള രാഷ്ട്രീയത്തിൽ തൽപ്പരൻ', നേതൃത്വത്തെച്ചൊല്ലി തർക്കമില്ലെന്ന് ബെന്നിബെഹ്നാൻ

Synopsis

പി കെ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ കോണ്‍ഗ്രസിനെ ഉദ്ദേശിച്ചാണെന്ന് തോന്നുന്നില്ല. യുഡിഎഫിനുള്ളില്‍ ചില കക്ഷികൾ തമ്മില്‍ പ്രശ്നങ്ങളുണ്ട്.

തൃശൂര്‍: യുഡിഎഫിൽ ഇപ്പോൾ നേതൃത്വത്തെച്ചൊല്ലി തർക്കമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നിബെഹ്നാന്‍. രമേശ് ചെന്നിത്തല യുഡിഎഫിനെയും മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസിനെയും ഫലപ്രദമായി നയിക്കുന്നു. നിലവില്‍ പ്രശ്നങ്ങളൊന്നുമില്ല. കേരളം വിട്ടൊരു ദേശീയ രാഷ്ട്രീയമില്ലെന്ന് കെസി വേണുഗോപാലിന്‍റെ പ്രതികരണത്തോട് ഏത് കാലഘട്ടത്തിലും കേരള രാഷ്ട്രീയത്തിൽ തൽപ്പരനായ നേതാവാണ് കെസി വേണുഗോപാൽ എന്നും ബെന്നിബെഹ്നാൻ കൂട്ടിച്ചേര്‍ത്തു. 

കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര്?; മനസ് തുറന്ന് കെസി വേണുഗോപാല്‍

തെരഞ്ഞെടുപ്പിനെ നേരിടും മുമ്പ് യുഡിഎഫിൽ കുറേ കാര്യങ്ങൾ നേരെയാക്കാനുണ്ടെന്നും അത് മൂടി വെക്കുന്നതിലർത്ഥമില്ലെന്നുമുള്ള പി കെ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ കോണ്‍ഗ്രസിനെ ഉദ്ദേശിച്ചാണെന്ന് തോന്നുന്നില്ല. യുഡിഎഫിനുള്ളില്‍ ചില കക്ഷികൾ തമ്മില്‍ പ്രശ്നങ്ങളുണ്ട്. അത് ചര്‍ച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും ബെന്നിബഹ്നാന്‍ പ്രതികരിച്ചു. 

തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിൽ കുറേ കാര്യങ്ങൾ ശരിയാവാനുണ്ട്; നയം വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?
ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്