വയനാട്ടിലെ വനപാതകളിൽ വേഗനിയന്ത്രണം നടപ്പാക്കാൻ വനംവകുപ്പ്: എതിർപ്പുമായി നാട്ടുകാർ

By Web TeamFirst Published Jun 16, 2020, 7:10 PM IST
Highlights

വൈൽഡ് ലൈഫ് വാർഡൻ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വയനാട്ടിലെ വനപാതകളിലെ വാഹന വേഗത നിയന്ത്രിക്കാൻ വരമ്പുകൾക്ക് കലക്ടർ അനുമതി നൽകിയത്. 

സുൽത്താൻ ബത്തേരി: വയനാട്ടിലെ വനപാതകളിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് ഹമ്പുകൾ സ്ഥാപിക്കാനുള്ള വനംവകുപ്പ് നിർദേശത്തിനെതിരെ പ്രതിഷേധം. വന്യജീവികളെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ ലക്ഷ്യമിട്ടാണ് വനത്തിലൂടെയുള്ള പാതകളിൽ വേഗ നിയന്ത്രണം ഏർപ്പെടുത്താൻ  നടപടി  തുടങ്ങിയത്.

വൈൽഡ് ലൈഫ് വാർഡൻ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വയനാട്ടിലെ വനപാതകളിലെ വാഹന വേഗത നിയന്ത്രിക്കാൻ വരമ്പുകൾക്ക് കലക്ടർ അനുമതി നൽകിയത്. സുൽത്താൻ ബത്തേരി - പുൽപ്പള്ളി , മാനന്തവാടി – തോൽപ്പെട്ടി, മാനന്തവാടി-  ബാവലി , ബത്തേരി- മുത്തങ്ങ പാതകളിലാണ് വരമ്പുകൾ സ്ഥാപിക്കുക. 

ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തി. ഉത്തരവിനെതിരെ വനംവകുപ്പ് ഓഫീസുകൾക്ക് മുന്നിൽ 18 ന് പ്രതിഷേധ പരിപാടികൾ നടത്താൻ സംഘടന തീരുമാനിച്ചു. വനപാതയോട് ചേർന്ന് താമസിക്കുന്ന നാട്ടുകാരും ഉത്തരവിനെതിരെ രംഗത്തെത്തി.

നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് പരിശോധിച്ച് വരികയാണെന്നും കലക്ടർ അറിയിച്ചു. അ‌ഞ്ച് മാസം മുൻപേ തന്നെ കളക്ടർ വരമ്പ് സ്ഥാപിക്കാൻ അനുമതി നൽകുകയും ഉത്തരവിറങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഉത്തരവ്  നടപ്പാകാത്തതിനാൽ വനംവകുപ്പ് ദേശീയ പാത അതോറിറ്റിയെ സമീപിച്ചു. ഇതോടെയാണ്  പാതകളിൽ കൂടുതലായി വരമ്പുകൾ വന്നാൽ ആശുപത്രികളിൽ പോലും സമയത്ത് എത്താൻ കഴിയില്ലെന്നാണ് നാട്ടുകാരുടെ പരാതി  
 

click me!