കാട്ടാനയെ തുരത്തുന്നതിനിടെ അപകടം: ഫോറസ്റ്റ് വാച്ചറുടെ കൈക്ക് ഗുരുതര പരുക്കേറ്റത് പടക്കം പൊട്ടിത്തറിച്ച്

Published : Dec 01, 2024, 01:08 PM IST
കാട്ടാനയെ തുരത്തുന്നതിനിടെ അപകടം: ഫോറസ്റ്റ് വാച്ചറുടെ കൈക്ക് ഗുരുതര പരുക്കേറ്റത് പടക്കം പൊട്ടിത്തറിച്ച്

Synopsis

അകത്തേത്തറ നീലിപ്പാറയിൽ കാട്ടാനയെ  തുരത്തുന്നതിനിടെ പടക്കം പൊട്ടിത്തെറിച്ച് ഫോറസ്റ്റ് വാച്ചർക്ക് ഗുരുതര പരുക്ക്

പാലക്കാട്: ഒലവക്കോട് കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ അപകടത്തിൽ ഫോറസ്റ്റ് വാച്ചർക്ക് പരുക്കേറ്റു. പടക്കം കയ്യിലിരുന്ന് പൊട്ടി ഒലവക്കോട് ആർആർടിയിലെ വാച്ചർ സൈനുൽ ആബിദിനാണ് പരുക്കേറ്റത്. അകത്തേത്തറ നീലിപ്പാറയിൽ കാട്ടാനയെ  തുരത്തുന്നതിനിടെയാണ് സംഭവം. പടക്കം എറിയുന്നതിനിടെ കയ്യിലുരുന്ന് പൊട്ടുകയായിരുന്നു. ഇതേ തുട‍ർന്ന് ഫോറസ്റ്റ് വാച്ചറുടെ കൈയ്യിലെ രണ്ടു വിരലുകൾക്ക് ഗുരുതര പരുക്കേറ്റു. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണ സംഭവം: അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി
40 ശതമാനം കമ്മീഷൻ ഭരണം, കേന്ദ്ര ഫണ്ട് ദുരുപയോഗം, തിരുവനന്തപുരം കോർപ്പറേഷനെതിരെ കേന്ദ്ര അന്വേഷണം വരും: ബിജെപി