
തിരുവനന്തപുരം: കേന്ദ്രസർക്കാർ സഹകരണ മന്ത്രാലയം രൂപീകരിക്കുന്നത് ആശങ്കകൾക്ക് വഴിവെക്കുമെന്ന് അഭിപ്രായപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണം പൂർണമായും സംസ്ഥാനത്തിന്റെ വിഷയമാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. കേന്ദ്രം സഹകരണ മന്ത്രാലയം രൂപീകരിക്കുന്നത് സംസ്ഥാനങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന അഭിപ്രായങ്ങളോട് യോജിക്കുന്നതാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.
'സഹകരണ മന്ത്രാലയം രൂപീകരിക്കുന്നത് വിവിധ സംസ്ഥാനങ്ങളിൽ സ്വാഭാവികമായും ആശങ്കയുണ്ടാക്കും. സഹകരണം പൂർണമായും സംസ്ഥാന വിഷയമാണ്. നേരിയ തോതിൽ മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി നിലവിലുണ്ട്. രാജ്യത്താകെ അതിനൊരു മന്ത്രാലയം എന്ന ആവശ്യം അതിനില്ല. ഇപ്പോഴത്തെ നിലപാട് ഒട്ടേറെ ആശങ്കയുണ്ടാക്കി. ആവശ്യമായ നടപടി സർക്കാരിന്റെ നിലപാട് നോക്കി സ്വീകരിക്കും' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam