മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയിൽ മാറ്റമില്ല; പുതിയ മെഡിക്കൽ ബുള്ളറ്റിൻ ഉച്ചയോടെ പുറത്തിറങ്ങും

Published : Jun 29, 2025, 07:48 AM IST
VS Achuthanandan

Synopsis

മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. സൂക്ഷ്മമായ നിരീക്ഷണം തുടരുകയാണ്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഡയാലിസിസിനും 72 മണിക്കൂർ നിരീക്ഷണത്തിനും ശേഷം വൃക്ക സംബന്ധമായ പ്രശ്നങ്ങളിൽ നേരിയ പുരോഗതി ഉണ്ടെന്നാണ് വിലയിരുത്തൽ. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. സൂക്ഷ്മമായ നിരീക്ഷണം തുടരുകയാണ്. ഇന്നലെ ഉച്ചയോടെ ആരോ​ഗ്യസ്ഥിതി വഷളായെങ്കിലും പിന്നീട് നില മെച്ചപ്പെടുകയായിരുന്നു. ഇന്ന് ഉച്ചയോടെ പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങും. ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ ആശുപത്രിയിലെത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം
രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി