ബാബു എം പാലിശ്ശേരിക്ക് വിട; സംസ്കാരം ഇന്ന് കുന്നംകുളം കൊരട്ടിക്കരയിലെ വീട്ടുവളപ്പിൽ, പൊലീസ് ബഹുമതികളോടെ ചടങ്ങുകൾ

Published : Oct 15, 2025, 06:37 AM IST
Babu M Palisseru funerala

Synopsis

അന്തരിച്ച കുന്നംകുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ ബാബു എം പാലിശ്ശേരിയുടെ സംസ്കാരം ഇന്ന്

തിരുവനന്തപുരം: അന്തരിച്ച കുന്നംകുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ ബാബു എം പാലിശ്ശേരിയുടെ സംസ്കാരം ഇന്ന്. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് കുന്നംകുളം കൊരട്ടിക്കരയിലെ വീട്ടുവളപ്പിൽ പൊലീസ് ബഹുമതികളോടെയാണ് സംസ്കാരം നടക്കുക. പാർക്കിൻസൺസ് രോഗബാധിതനായി ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. പാലിശ്ശേരിയുടെ ആഗ്രഹപ്രകാരം കണ്ണുകൾ ദാനം ചെയ്ത ശേഷമാണ് മൃതദേഹം സിപിഐഎം കുന്നംകുളം ഏരിയ കമ്മിറ്റി ഓഫീസിൽ എത്തിച്ചത്. പൊതുദർശനം പൂർത്തിയാക്കി ഇന്നലെ യാത്രിയോടെ കൊരട്ടിക്കരയിലെ വീട്ടിൽ എത്തിച്ചു.

1986 മുതല്‍ മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനായ പാലിശ്ശേരി സിപിഎം സിപിഎം കുന്നംകുളം ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റംഗം എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. 2006ലും 2011ലും കുന്നംകുളം മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. കൂടാതെ, ആന തൊഴിലാളി യൂണിയൻ സംസ്‌ഥാന പ്രസിഡന്റ്, ഗ്രന്ഥശാല സംഘം ജില്ലാ പ്രസിഡന്റ്, കലാമണ്ഡലം സിൻഡിക്കറ്റ് അംഗം, ജവാഹർ ബാലഭവൻ ഡയറക്‌ടർ, ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജയിലിലുള്ള രാഹുൽ മാങ്കൂട്ടത്തിലിന് അതിർനിണായകമായ ദിനം; ജാമ്യ ഹർജി തിരുവല്ല മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും
കാന്തപുരത്തിന്‍റെ കേരള യാത്രയിൽ പങ്കെടുത്തതിന് നടപടി; സമസ്ത ഇ കെ സുന്നി നേതാവിനെ സംഘടനയിൽ നിന്ന് പുറത്താക്കി