'സിപിഎം ക്രോസ് ചെക്ക് ചെയ്യേണ്ടിയിരുന്നു', രാജ പാർട്ടിയിലെത്തിയിട്ട് 10 വർഷമേ ആയുള്ളൂ': എസ് രാജേന്ദ്രൻ

Published : Mar 21, 2023, 08:43 AM ISTUpdated : Mar 21, 2023, 08:50 AM IST
'സിപിഎം ക്രോസ് ചെക്ക് ചെയ്യേണ്ടിയിരുന്നു', രാജ പാർട്ടിയിലെത്തിയിട്ട് 10 വർഷമേ ആയുള്ളൂ': എസ് രാജേന്ദ്രൻ

Synopsis

ഒരു സാധാരണ പൗരൻ എന്ന നിലയിൽ നോക്കുമ്പോൾ കുറച്ചുകൂടി ജാഗ്രത പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഞാൻ നിർദ്ദേശിച്ച ആളല്ല രാജ. 

ഇടുക്കി: ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ പ്രതികരിച്ച് മുൻ എംഎൽഎ എസ് രാജേന്ദ്രൻ. എ രാജയെ സ്ഥാനാർത്ഥിയായി നിർണയിച്ച വേളയിൽ സിപിഎം കുറച്ച് കൂടി പരിശോധന നടത്തേണ്ടിയിരുന്നുവെന്ന് എസ് രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

'രാജ പാർട്ടിയിലെത്തിയിട്ട് 10 വർഷം മാത്രമേ ആയിട്ടുള്ളു. അദ്ദേഹത്തിൻറെ ജാതി, മതം എന്നിവയെക്കുറിച്ച് വ്യക്തമായി അറിയില്ല. താനിപ്പോൾ പാർട്ടിയിൽ മെമ്പർ അല്ല. പക്ഷേ ഒരു സാധാരണ പൗരൻ എന്ന നിലയിൽ നോക്കുമ്പോൾ കുറച്ചുകൂടി ജാഗ്രത പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാക്കേണ്ടിയിരുന്നുവെന്നാണ് അഭിപ്രായം. ഞാൻ നിർദ്ദേശിച്ച സ്ഥാനാർത്ഥിയല്ല രാജ. രാജയുടെ പേര് നിർദ്ദേശിച്ച ആൾ കുറച്ചുകൂടി പരിശോധന നടത്തിയിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നുവെന്നാണ്  തന്റെ അഭിപ്രായമെങ്കിലും സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്ക് വീഴ്ച പറ്റിയെന്ന് പറയാൻ താനില്ലെന്നും രാജേന്ദ്രൻ കൂട്ടിച്ചേർത്തു. നിരവധി വിധി പകർപ്പുകളുടെയും അടിസ്ഥാനത്തിലാണ് കോടതി വിധി പറഞ്ഞത്. പട്ടികജാതിക്കാരെ അപമാനിച്ചുവെന്ന വി ഡി സതീശന്റെ പരാമർശം കുറച്ചെങ്കിലും ശരി വെക്കുന്നതാണ് ഇപ്പോഴത്തെ വിധിയെന്നും രാജേന്ദ്രൻ കൂട്ടിച്ചേർത്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?
ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്