കെആർവി പ്ലാന്റേഷൻ കേസ്; മുൻ മൂന്നാർ ഡിവൈഎസ്പിക്ക് സസ്പെൻഷൻ

Web Desk   | Asianet News
Published : Dec 31, 2020, 02:30 PM ISTUpdated : Dec 31, 2020, 02:32 PM IST
കെആർവി പ്ലാന്റേഷൻ കേസ്; മുൻ മൂന്നാർ ഡിവൈഎസ്പിക്ക് സസ്പെൻഷൻ

Synopsis

കെആർവി പ്ലാൻ്റേഷൻ കേസിൽ രമേഷ് കുമാർ ഹൈക്കോടതിയിൽ തെറ്റായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രമേഷ് കുമാറിൻ്റെ ഇടപെടലിൽ ഹൈക്കോടതി നിശിത വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. 

തൊടുപുഴ: കെആർവി പ്ലാൻ്റേഷൻ കേസിൽ എസ്പിയുടെ റിപ്പോർട്ട് തിരുത്തിയ സംഭവത്തിൽ, മൂന്നാർ ഡിവൈഎസ്പിയായിരുന്ന രമേഷ് കുമാറിന് സസ്പെൻഷൻ. കെആർവി പ്ലാൻ്റേഷൻ കേസിൽ രമേഷ് കുമാർ ഹൈക്കോടതിയിൽ തെറ്റായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രമേഷ് കുമാറിൻ്റെ ഇടപെടലിൽ ഹൈക്കോടതി നിശിത വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആഭ്യന്തര വകുപ്പ് നടപടി എടുത്തത്.

രമേഷ് കുമാറിനെതിരെ വകുപ്പ് തല അന്വേഷണത്തിനും നിർദ്ദേശം ഉണ്ട്. നിലവിൽ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് രമേഷ് കുമാർ. 
 

PREV
click me!

Recommended Stories

വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും
കൊട്ടിക്കലാശത്തിനിടെ അപകടം; കോൺഗ്രസ് നേതാവ് ജയന്തിൻ്റെ വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്ക്; പ്രചാരണ വാഹനത്തിൽ നിന്ന് വീണ് അപകടം