മുട്ടിൽ മരംമുറി കേസ്: ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടലുകൾ കേസന്വേഷണം ദുർബലമാക്കിയെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ

Published : Oct 27, 2025, 08:14 AM IST
Muttil Tree felling case

Synopsis

മുട്ടിൽ മരം മുറി കേസിൽ അന്വേഷണം ദുർബലമാണെന്നും ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടെന്നും മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു ആരോപിച്ചു. കർഷകർക്കെതിരായ നടപടികൾ തുടരുന്ന സാഹചര്യത്തിൽ കേസ് സിബിഐക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊച്ചി: മുട്ടിൽ മരം മുറി കേസിൽ അന്വേഷണം ദുർബലമെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു. ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടലുകളാണ് കേസ് ദുർബലമാക്കുന്നത്. അന്വേഷിക്കുവിൻ, എന്നാൽ കണ്ടെത്തരുത് എന്ന രീതിയിലാണ് അന്വേഷണം. കർഷകർക്കെതിരായ നടപടി ഉദ്യോഗസ്ഥലത്തിൽ തുടരുകയാണ്. ഈ നടപടി നിർത്തിവെക്കാൻ കൃത്യമായ ഉത്തരവ് ഇടുകയാണ് വേണ്ടത്. മരം മുറി കേസിലെ എല്ലാ കാര്യങ്ങളെ കുറിച്ചും ചീഫ് സെക്രട്ടറി ജയതിലകിന് അറിയാം. കേസ് സംബന്ധിച്ച പരസ്യ വിമർശനത്തിന് പിന്നാലെയാണ് തന്നെ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് നീക്കിയതെന്നും കേസ് സിബിഐക്ക് വിടണമെന്നും ജോസഫ് മാത്യു ആവശ്യപ്പെട്ടു.

കേസിൽ അഗസ്റ്റിൻ സഹോദരന്മാർ മരംമുറിച്ചത് മുട്ടിലിലെ 29 കർഷകരുടെ ഭൂമിയിൽ നിന്നാണ്. വില കൂടിയ മരങ്ങൾ വനം വകുപ്പിൻ്റെ അനുമതിയില്ലാതെ മുറിച്ചുകടത്തിയെന്നാണ് കേസ്. തങ്ങളെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ സമർപ്പിച്ച ഹർജികൾ വനം വകുപ്പ് അപാകതകൾ ചൂണ്ടിക്കാട്ടി തള്ളിയിരിക്കുകയാണ്. കർഷകരെ സംരക്ഷിച്ച് കൊണ്ടാവും കേസന്വേഷണം എന്നായിരുന്നു സർക്കാർ നേരത്തെ നൽകിയിരുന്ന ഉറപ്പ്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും