
കൊച്ചി : അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം അനുരഞ്ജനത്തിലൂടെ പരിഹരിക്കാൻ മൂന്ന് നിർദ്ദേശങ്ങൾ സമർപ്പിച്ച് സുപ്രീം കോടതി മുൻ ജസ്റ്റിസും മുൻ പൊന്തിഫിക്കൽ സമിതി അംഗവുമായ ജസ്റ്റിസ് കുര്യൻ ജോസഫ്. അതിരൂപതയിലെ പ്രദേശത്തിന്‍റെ സാഹചര്യം നോക്കി ജനാഭിമുഖ കുർബാനയോ ഏകീകൃത കുർബാനയോ അർപ്പിക്കാൻ വൈദികർക്ക് അനുവാദം നൽകണം. അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ എല്ലാ ഞായറാഴ്ചയും ഒരു കുർബാന നിർബന്ധമായി ഏകീകൃത കുർബാന ആക്കുക, സഭാ മേലധ്യക്ഷൻമാർ പള്ളിയിലെത്തുമ്പോൾ അതാത് രീതിയനുസരിച്ച് കുർബാന അർപ്പിക്കാൻ അവസരം നൽകുക എന്നീ മൂന്ന് നിർദ്ദേശമാണ് സിനഡിന് മുന്നിൽ സമർപ്പിച്ചത്. വൈവിധ്യങ്ങളെ അംഗീകരിച്ച് തീരുമാനമെടുത്താൻ പ്രശനങ്ങളില്ലാതെ സിറോ മലബാർ സഭയ്ക്ക് മുന്നോട്ട് പോകാൻ കഴിയുമെന്നും കത്തിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam