നാലുദിവസം പ്രായമായ കുഞ്ഞിന്‍റെ അസ്വാഭാവിക മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം, നടപടി കോടതി ഉത്തരവിന് പിന്നാലെ

Published : Oct 12, 2026, 12:39 PM IST
four day old babys body exhumed in chavakkad for postmortem

Synopsis

ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞിന്‍റെ അസ്വാഭാവിക മരണത്തിന് പിന്നാലെ എടക്കഴിയൂർ ജുമാമസ്ജിദിൽ സംസ്കരിച്ച മൃതദേഹം പുറത്തെടുത്തു

തൃശൂർ : ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞിന്‍റെ അസ്വാഭാവിക മരണത്തിന് പിന്നാലെ എടക്കഴിയൂർ ജുമാമസ്ജിദിൽ സംസ്കരിച്ച മൃതദേഹം പുറത്തെടുത്തു. നിലവില്‍ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. തൃശ്ശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് സർജൻ ഹിതേഷ് ശങ്കറിന്‍റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം. തൃശ്ശൂർ ജില്ലാ സബ് കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ ഉടൻ പൂർത്തിയാകും. കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവിട്ടിരുന്നു. തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റാണ് ഇതിനുള്ള അനുമതി നൽകിയത്. 2021 ജനുവരി 10നാണ് ചാവക്കാട് സ്വദേശികളായ ഇബ്രാഹിം - മുഹ്സിന ദമ്പതികളുടെ നാലുദിവസം പ്രായമായ കുഞ്ഞ് മരണപ്പെട്ടത്.

അന്ന് പോസ്റ്റുമോർട്ടം നടത്താതെയാണ് മൃതദേഹം മറവ് ചെയ്തിരുന്നത്. എന്നാൽ ഏഴാമത്തെ പ്രസവത്തിന് പിന്നാലെ, 2026 മാർച്ച് 20ന് മുഹ്‌സിന മരിച്ചു. ഭർത്താവ് മതിയായ ചികിത്സ നൽകാതെയാണ് മുഹ്‌സിന മരിച്ചത് എന്നാരോപിച്ച് യുവതിയു കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ അന്വേഷണം പുരോഗമിക്കെയാണ് ചാവക്കാട് സബ് ഇൻസ്പെക്ടർ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. സംഭവത്തിൽ പ്രതി ഇബ്രാഹിമിനെതിരെയും ഇയാളെ സഹായിച്ച ചാവക്കാട് ചേറ്റുവ റോഡിലെ ഫെയ്സിറ്റ അക്യുപംക്ചർ സ്ഥാപനം നടത്തുന്ന റുവൈദ ഫൈസൽ, അക്യുപംക്ചർ പ്രചാരകൻ കുറ്റിപ്പുറം സ്വദേശി ജുനൈദ് എന്നിവർക്കെതിരെയും കോടതി നിർദേശപ്രകാരം പൊലീസ് കേസെടുത്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നെടുമ്പാശ്ശേരി അപകടം; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം, പ്രതിയെ കുട്ടികളുടെ ജയിൽ പാർപ്പിച്ചതിൽ സംശയം
പിണറായിക്കെതിരായത് കള്ളക്കേസ്, വേട്ടയാടൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, നേരിടും : ടി പി രാമകൃഷ്ണൻ