നെടുമ്പാശ്ശേരി അപകടം; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം, പ്രതിയെ കുട്ടികളുടെ ജയിൽ പാർപ്പിച്ചതിൽ സംശയം

Published : Oct 12, 2026, 12:12 PM IST
nedumbassery accident case, devika family

Synopsis

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ മരിച്ച ദേവികയുടെ കുടുംബം പ്രതി സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ദേവികയെ കരുതിക്കൂട്ടി ഇടിച്ചതാണോ എന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് മരിച്ച ദേവികയുടെ കുടുംബം. ഞങ്ങൾക്ക് ഉണ്ടായത് മറ്റാർക്കും ഇനി ഉണ്ടാകരുതെന്ന് ദേവികയുടെ കുടുംബം പറഞ്ഞു. വളരെ വൈകാരികമായാണ് ദേവികയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. വീടിന്റെ വിളക്കാണ് നഷ്ടമായത്. മകളെ പഠിപ്പിച്ചത് സ്ഥലം വിറ്റുകൊണ്ടായിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ദേവിക. പുറത്തേക്ക് പോകാനിരിക്കെയാണ് അപകടം ഉണ്ടായത്. മൂന്ന് കുട്ടികളും കുടുംബത്തിന്റെ ഏക ആശ്രയമാണെന്നും സംഭവത്തിൽ സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും കുടുംബം പറഞ്ഞു.

ദേവികയുടെ മൃതദേഹം വെക്കാനുള്ള സ്ഥലം പോലും വീട്ടിൽ ഉണ്ടായിരുന്നില്ല. ദേവികയിൽ ആയിരുന്നു പ്രതീക്ഷ. സുഹൈൽ കരുതി കൂട്ടി ഇടിച്ചത് ആണോ എന്നും സംശയമുണ്ട്. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു. പഠനത്തിൽ മികച്ചതായിരുന്നു. എല്ലാത്തിലും മികവ് തെളിയിച്ചു. സർക്കാരും പൊലീസും സഹായിക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. സർക്കാർ ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ വകുപ്പുകൾ സുഹൈലിനെതിരെ ചുമത്തണം. സുഹൈൽ വരുത്തി വച്ച അപകടമാണിത്. കേസിന്റെ ഏതറ്റംവരെയും പോകും. സുഹൈലിന് പരമാവധി ശിക്ഷ ലഭിക്കണം. ദേവികയുടെ അനിയൻ ചെറിയ പ്രായമാണ്. പ്രതീക്ഷ ദേവികയിൽ ആയിരുന്നുവെന്നും ദേവികയുടെ അമ്മയുടെ സഹോദരൻ സന്ദീപ് പറഞ്ഞു.

സുഹൈൽ സജീവിനെ കുട്ടികളെ പാർപ്പിക്കുന്ന ജയിലിൽ ആണ് റിമാൻഡ് ചെയ്തിരിക്കുന്നതെന്ന് അറിഞ്ഞു. കുട്ടികളുടെ ജയിലിൽ ആണോ കൈകാര്യം ചെയ്യേണ്ടത്. ഇത്ര വലിയ കുറ്റകൃത്യം ചെയ്തയാളെ കുട്ടികളുടെ ജയിലിൽ ആണോ ഇടുക. കുടുംബത്തിന്റെ ഇടപെടൽ ആണോ എന്ന് സംശയമുണ്ട്. കുടുംബം ഇടപെട്ട് സംരക്ഷണം ഒരുക്കുകയാണ്. അതിനാണ് കുട്ടികളുടെ ജയിലിൽ പാർപ്പിച്ചതെന്നും ദേവികയ്ക്ക് നീതി കിട്ടണമെന്നും ദേവികയുടെ അച്ഛൻ സന്തോഷ്‌ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിണറായിക്കെതിരായത് കള്ളക്കേസ്, വേട്ടയാടൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, നേരിടും : ടി പി രാമകൃഷ്ണൻ
തലസ്ഥാനത്തെ സംഘർഷത്തിൽ സഭയിൽ വാക്പോര്; ഒടിഞ്ഞ ലാത്തിയുമായി വി ജോയ്, പ്രതിരോധിച്ച് ചെന്നിത്തല; തമിഴ്നാട്ടിൽ നിന്ന് പൊലീസിനെ ഇറക്കിയിട്ടില്ലെന്ന് മറുപടി