തിരുവനന്തപുരം കരമനയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനുമടക്കം 4 പേർ മുങ്ങി മരിച്ചു

Published : Aug 04, 2024, 07:08 PM ISTUpdated : Aug 04, 2024, 09:40 PM IST
തിരുവനന്തപുരം കരമനയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനുമടക്കം 4 പേർ മുങ്ങി മരിച്ചു

Synopsis

മരിച്ച അനിൽ കുമാറിന്റെ മകനാണ് അമൽ. ബന്ധുക്കളാണ് മരിച്ച മറ്റ് രണ്ടു പേർ.  ഐജി ഹർഷിത അത്തല്ലൂരിയുടെ ഡ്രൈവറാണ് അനിൽ കുമാർ.   

തിരുവനന്തപുരം: ആര്യനാട്  കരമനയാറിൽ കുളിക്കാനിറങ്ങിയ 4 പേർ മുങ്ങി മരിച്ചു. അനിൽ കുമാർ (50), അദ്വൈത് (22), ആനന്ദ് (25), അമൽ (13) എന്നിവരാണ് മരിച്ചത്. ആര്യനാട്-മുന്നേറ്റ് മുക്കിൽ കടവിൽ കുളിയ്ക്കാനിറങ്ങിയതായിരുന്നു നാല് പേരും. അനിൽ കുമാറിന്റെ മകനാണ് അമൽ. ബന്ധുക്കളാണ് മരിച്ച മറ്റ് രണ്ടു പേർ. അനിൽകുമാറിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ബന്ധുക്കൾ. ഞായറാഴ്ച വൈകീട്ട് 5 മണിയോടെയാണ്സംഭവം. പുരയിടത്തിൽ വളം ഇട്ടതിന് ശേഷം ഇവർ കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.ഐജി അർഷിദ അട്ടല്ലൂരിയുടെ ഡ്രൈവറായിരുന്നു അനിൽകുമാർ. 

ചാലിയാർ പുഴയിൽ തെരച്ചിലിന് പോയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി


 
 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'