Asianet News MalayalamAsianet News Malayalam

ചാലിയാർ പുഴയിൽ തെരച്ചിലിന് പോയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി

ചാലിയാർ പുഴയിൽ തെരച്ചിലിന് പോയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. 

18 rescue workers of Wayanad landslide trapped in forest area of chaliyar Wayanad landslide
Author
First Published Aug 4, 2024, 7:39 PM IST | Last Updated Aug 4, 2024, 11:15 PM IST

കൽപ്പറ്റ : ചാലിയാർ പുഴയിൽ തെരച്ചിലിന് പോയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. സൂചിപ്പറയുടെ സമീപത്തെ കാന്തപ്പാറയിലാണ് 18 അംഗ സംഘം കുടുങ്ങിയത്. ഇവിടെ നിന്ന് കണ്ടെത്തിയ മൃതദേഹവും കൊണ്ടുവരാൻ കഴിഞ്ഞില്ല. ചാലിയാർ പുഴ വനത്തിലൂടെ ഒഴുകുന്ന പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം വ്യാപകമായി തെരച്ചിൽ നടത്തുന്നുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ഈ പ്രദേശങ്ങളിൽ തെരച്ചിൽ നടത്തുന്നത്.  ഇതിന്റെ ഭാഗമായാണ് 18 അംഗ രക്ഷാപ്രവർത്തക സംഘം ഇന്ന് രാവിലെ തെരച്ചിലിനായി പോയത്. ഉരുൾപ്പൊട്ടി ചാലിയാറിലൂടെ ഒഴുകിയെത്തിയ കല്ലുകൾക്കും മരങ്ങൾക്കും ഇടയിലാണ് മൃതദേഹവും ശരീരഭാഗങ്ങളും കണ്ടെത്തിയത്.

സൂചിപ്പാറക്ക് അടുത്ത് കാന്തൻപാറയിൽ പറക്കൂട്ടങ്ങൾക്കിടയിൽ കണ്ട മൃതദേഹം എടുക്കുന്നതിൽ ഉണ്ടായ താമസത്തെ തുടർന്നാണ് 18 അംഗ സംഘത്തിന്റെ തിരിച്ചു വരവ് തടസപ്പെട്ടത്. കാട്ടാന ശല്യമുള്ളതിനാൽ രാത്രി തിരികെയെത്തുന്നത് സുരക്ഷിതമല്ലാത്തതിനാൽ ഇവർ വനത്തിൽ തന്നെ തുടരുകയാണ്. സുരക്ഷിതരാണെന്നും രാവിലെ തിരികെ എത്തുമെന്നും ഇവർ പൊലീസിനെ ഫോണിൽ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്. 

ഒരു മൃതദേഹം കൂടി കണ്ടെത്തി 

സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. വനപാലകരും കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.  

'ദുരിത ബാധിതര്‍ക്കുള്ള ഭക്ഷണത്തെച്ചൊല്ലി വിവാദം വേണ്ട, നിയന്ത്രണം ഗുണമേന്മയില്ലാത്ത ഭക്ഷണ വിതരണം ഒഴിവാക്കാൻ'

 

 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios