Crime News : നെയ്യാറ്റിൻകരയിൽ നാലംഗ സംഘം യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു

Published : Dec 13, 2021, 11:21 AM ISTUpdated : Dec 13, 2021, 11:40 AM IST
Crime News : നെയ്യാറ്റിൻകരയിൽ നാലംഗ സംഘം യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു

Synopsis

രഞ്ജിത്ത്, അഭിലാഷ് എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇവരെ കൂടാതെ തിരിച്ചറിയാത്ത രണ്ട് പേർ കൂടി അക്രമിസംഘത്തിലുണ്ടായിരുന്നു.

തിരുവനന്തപുരം: പോത്തൻകോട്ടെ (Pothenkode) വീട് കയറിയുള്ള കൊലപാതകത്തിൻ്റെ ആഘാതം മാറും മുൻപ് തിരുവനന്തപുരത്തെ ഞെട്ടിച്ച് വീണ്ടും ഗുണ്ടാ ആക്രമണം. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് (Neyattinkara) യുവാവിനെ വീട്ടിൽ കേറി ആക്രമിച്ചത്. ആറാലുമൂട് സ്വദേശി സുനിലിൻ്റെ വീട്ടിലാണ് സാമൂഹിക വിരുദ്ധർ ആക്രമണം നടത്തിയത്. തലയ്ക്ക് വെട്ടേറ്റ സുനിലിനെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമം നടന്നത്. 

രഞ്ജിത്ത്, അഭിലാഷ് എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇവരെ കൂടാതെ തിരിച്ചറിയാത്ത രണ്ട് പേർ കൂടി അക്രമിസംഘത്തിലുണ്ടായിരുന്നു. നേരത്തെയും സുനിലും ഇവരും തമ്മിൽ കൈയ്യാങ്കളി നടന്നിരുന്നുവെന്നാണ് സൂചന. കുട്ടികളുടെ മുന്നിൽ വച്ചാണ് സുനിലിനെ മർദ്ദിച്ചതും വെട്ടിയതും മർദ്ദിച്ചതും. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമ കാരണമെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ സുനിലിൻറെ തലയ്ക്ക് 12 തുന്നലിട്ടു. അക്രമം നടന്നപ്പോൾ തന്നെ പൊലീസിനെ വിളിച്ചെങ്കിലും ആരും സ്ഥലത്ത് എത്തിയില്ലെന്നും ഇന്ന് രാവിലെയാണ് പൊലീസ് വന്നതെന്നും സുനിലിൻ്റെ ഭാര്യ ആരോപിച്ചു. 

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം