
പാലക്കാട് : അട്ടപ്പാടി ഓസത്തിയൂർ ഊരിൽ ആദിവാസി ബാലന്‍റെ കാല് അമ്മയും അമ്മയുടെ സുഹൃത്തും ചേർന്ന് പൊള്ളിച്ചു. ഗ്യാസ് സ്റ്റവ് ഉയോഗിച്ചാണ് നാല് വയസുകാരൻ്റെ കാലിൽ പൊള്ളലേൽപ്പിച്ചത്. സ്വന്തം അമ്മയും അമ്മയുടെ സുഹൃത്തുമാണ് കുഞ്ഞിന്റെ ശരീരത്തിൽ പൊള്ളലേൽപ്പിച്ചതും മർദ്ദനമേൽപ്പിച്ചതുമെന്ന് പൊലീസ് കണ്ടെത്തി. കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അമ്മയെയും, അമ്മയുടെ സുഹൃത്ത് ഉണ്ണികൃഷ്ണനെയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി, കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.
തദ്ദേശ തിരഞ്ഞെടുപ്പിലെ 9016 സ്ഥാനാർത്ഥികളെ അയോഗ്യരാക്കി, നടപടി ചെലവ് കണക്ക് നൽകാത്തതിനാൽ
മദ്യപിച്ചു വീട്ടിൽ എത്തുന്ന അമ്മയുടെ സുഹൃത്ത് കുഞ്ഞിനെ ക്രൂരമായി മർദിക്കുന്നത് പതിവാണെന്നാണ് പ്രദേശവാസികളിൽ നിന്നും ലഭിച്ച വിവരം. വയറുകൊണ്ട് മർദിച്ച പാടുകളും കുഞ്ഞിന്റെ ദേഹത്തുണ്ട്. സ്വകാര്യ ഭാഗങ്ങളിലും മർദനമേറ്റത്തിന്റെ പാടുകളുണ്ട്. കോട്ടത്തറ ആശുപത്രിയിലാണ് പൊള്ളലേറ്റ് നാലുവയസുകാരനെ പ്രവേശിപ്പിച്ചിട്ടുള്ളത്. മർദ്ദനമേറ്റ് ഒരു ചികിത്സയിലുണ്ട് എന്ന വിവരം അറിഞ്ഞാണ് അഗളി പൊലീസ് ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയത്. കാല് പൊള്ളിച്ചതടക്കമുള്ള ക്രൂരത ഇതോടെയാണ് പുറത്ത് വന്നത്.
പിന്നാലെ അമ്മയേയും സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. നാലുമാസമായി കുഞ്ഞിൻ്റെ അച്ഛനും അമ്മയും അകന്നു കഴിയുകയാണ്. മൂന്ന് മാസമായി പാലക്കാട് സ്വദേശിയായ സുഹൃത്ത് ഉണ്ണികൃഷ്ണന് ഒപ്പം ആണ് കുഞ്ഞിന്റെ അമ്മ താമസിക്കുന്നത്. ഇക്കാലയളവിലാണ് ക്രൂരമായി പീഡനം നടന്നത്.
പാലക്കാട് കൂറ്റനാട് തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ചുവയസ്സുകാരിക്ക് പരിക്കേറ്റു
പാലക്കാട് കൂറ്റനാട് തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ചുവയസ്സുകാരിക്ക് പരിക്കേറ്റു. ചാലിപ്പുറം സ്വദേശിയെയാണ് തെരുവ് നായ ആക്രമിച്ചത്. വീടിന് മുൻവശത്ത് നിന്നിരുന്ന പെൺകുട്ടിയെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. മുഖത്തും പുറത്തും കാലിനും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. പെൺകുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലും തെരുവ് നായ ആക്രമണത്തിൽ വിദ്യാർത്ഥികൾ അടക്കം നാലുപേർക്ക് പരിക്കേറ്റിരുന്നു.