അഞ്ച് വർഷത്തേക്കാണ് സ്ഥാനാർത്ഥികളെ അയോഗ്യരാക്കിയത്. നിലവിലെ അംഗങ്ങൾ ആരും പട്ടികയിലില്ല.

തിരുവനന്തപുരം : തദ്ദേശ പൊതുതിരഞ്ഞെടുപ്പിൽ ചെലവ് കണക്ക് നൽകാതിരുന്ന 9016 സ്ഥാനാർത്ഥികളെ അയോഗ്യരാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഉത്തരവ്. നിശ്ചിത സമയത്തിനകം കണക്ക് സമർപ്പിക്കാതിരിക്കുകയോ പരിധിയിൽ കൂടുതൽ തുക ചെലവഴിക്കുകയോ ചെയ്തവര്‍ക്കെതിരെയാണ് നടപടി. അഞ്ച് വർഷത്തേക്കാണ് സ്ഥാനാർത്ഥികളെ അയോഗ്യരാക്കിയത്. നിലവിലെ അംഗങ്ങൾ ആരും പട്ടികയിലില്ല. അയോഗ്യരാക്കപ്പെട്ടവർക്ക് തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങളായി തുടരുന്നതിനും മത്സരിക്കുന്നതിനും അയോഗ്യതയുണ്ടാകും. നടപടി നേരിട്ടവരിൽ 436 പേർ കോർപ്പറേഷനുകളിലേക്കും 1266 പേർ മുനിസിപ്പാലിറ്റികളിലേക്കും 71 പേർ ജില്ലാപഞ്ചായത്തുകളിലേക്കും 590 പേർ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 6653 പേർ ഗ്രാമപഞ്ചായത്തുകളിലേക്കുമാണ് മത്സരിച്ചിരുന്നത്. 

എല്ലാ വകുപ്പിലും മുഖ്യമന്ത്രിയുടെ കൈകടത്തൽ, സിൽവർ ലൈനും കെ വി തോമസും തിരിച്ചടി; വിമർശനം സിപിഐ സമ്മേളനത്തിൽ

ജാർഖണ്ടിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾ, എംഎൽഎമാരെ മാറ്റി 

ദില്ലി : ജാർഖണ്ടിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾ. ഖനി ലൈസൻസ് കേസില്‍ കുടുങ്ങിയ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ വസതിയിൽ നടന്ന നിർണായക യോഗത്തിന് ശേഷം കോൺഗ്രസ്, ജെഎംഎം എംഎൽഎമാരെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. സോറന്റെ വസതിയിൽ നിന്നും രണ്ട് ബസുകളിലായാണ് എംഎൽഎമാരെ മാറ്റിയത്. യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.ബിജെപിയുടെ ഓപ്പറേഷൻ താമരയെ ഭയന്നാണ് എംഎൽഎമാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ധാർമികത മുന്‍ നിര്‍ത്തി സർക്കാര്‍ പിരിച്ച് വിട്ട് വീണ്ടും തെരഞ്ഞെടുപ്പിന് നേരിടണമെന്ന് ആവശ്യം ശക്തമാക്കുകയാണ് ബിജെപി.

എല്ലാ കണ്ണും സിപിഎം അടിയന്തര നേതൃയോഗങ്ങളില്‍, കോടിയേരി മാറുമോ? ഗവര്‍ണര്‍, വിഴിഞ്ഞം വിഷയത്തിൽ നിലപാടെന്താകും?

ഖനി ലൈസൻസ് കേസില്‍ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇന്ന് അയോഗ്യനായി പ്രഖ്യാപിച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് നീക്കം. ഹേമന്ത് സോറന്‍റെ നിയമസഭാഗത്വം റദ്ദാക്കമെന്ന ശുപാർശ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ട് ദിവസം മുന്‍പാണ് ഗവർണർക്ക് നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഗവർണർ രമേഷ് ഭായിസ് ഹേമന്ത് സോറനെ അയോഗ്യനാക്കുന്ന ഉത്തരവില്‍ ഇന്ന് ഒപ്പിട്ടേക്കുമെന്നാണ് വിവരം. അതിന് ശേഷം നടപടിയെടുക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ തിരിച്ച്അയക്കും. എന്നാല്‍ മത്സരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയേക്കില്ലെന്നാണ് സൂചന. നിയമസഭാഗത്വം റദ്ദാക്കുന്നതിനെതിരെ കോടതിയെ സമീപിക്കാൻ ജെഎംഎമ്മില്‍ ആലോചനയുണ്ട്.