
തിരുവനന്തപുരം : വെഞ്ഞാറമൂട്ടില്‍ ആംബുലൻസ് ബൈക്കിൽ ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരിയും മരണത്തിന് കീഴടങ്ങി. പോത്തൻകോട് സ്വദേശി അലംകൃതയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അച്ഛൻ ഷിബു അപകടം നടന്ന ദിവസം തന്നെ മരിച്ചിരുന്നു. തലക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അലംകൃതയും ഇന്ന് മരണത്തിന് കീഴടങ്ങി.
വെഞ്ഞാറമൂട് അപകടം; ആംബുലൻസ് ഡ്രൈവറുടെയും വാഹനം ഓടിച്ച മെയിൽ നഴ്സിന്റെയും ലൈസൻസ് സസ്പെൻഡ് ചെയ്യും
കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറരയോടെ വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപത്തെ വെച്ചാണ് നാടിനെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്. രോഗിയെ ഇടുക്കിയിൽ എത്തിച്ച ശേഷം മടങ്ങിവരുകയായിരുന്ന ആംബുലൻസാണ് അമിതവേഗത്തിൽ പാഞ്ഞെത്തി അപകടമുണ്ടാക്കിയത്. രാവിലെ കുഞ്ഞിന്‍റെ രക്തം പരിശോധിക്കാന്‍ ലാബ് തുറക്കുന്നതും കാത്ത് ബൈക്കില്‍ ഇരിക്കുകയായിരുന്നു ഷിബുവും മകൾ അലംകൃതയും. അപകടമുണ്ടായ സമയം ആംബുലൻസ് ഓടിച്ചിരുന്നത് മെയിൽ നഴ്സായ ചെറുവക്കൽ സ്വദേശിയായ അമലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ഇടിച്ച് പരിക്കേറ്റ ആൾ മരിച്ചു; മകളുടെ നില ഗുരുതരം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam