
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ പഴയ മൊബൈൽ നമ്പർ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. വെമ്പായം സ്വദേശി ഷംനാദിനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. വി ഡി സതീശൻ ഉപേക്ഷിച്ച മൊബൈൽ നമ്പർ അപേക്ഷ നൽകി സ്വന്തമാക്കിയ പ്രതി, ഈ നമ്പർ ഉപയോഗിച്ച് നിരവധി പേരെ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam