മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ കായികമന്ത്രി വി അബ്ദുറഹിമാനെ പ്രതിരോധത്തിലാക്കി കൂടുതൽ രേഖകൾ പുറത്ത്

Published : Aug 12, 2026, 08:43 AM IST
messi, v abdurahman

Synopsis

മെസ്സിയെ കേരളത്തിൽ എത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വി അബ്ദുറഹിമാൻ നേരിട്ട് ആശയവിനിമയം നടത്തിയതിൻ്റെ രേഖകൾ പുറത്ത്. അബ്ദുറഹിമാന്റെ ഇ മെയിൽ സന്ദേശങ്ങളിൽ കായിക സെക്രട്ടറിയോ ഡയറക്ടറോ ഇല്ല.

തിരുവനന്തപുരം: തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ കായികമന്ത്രിയെ പ്രതിരോധത്തിലാക്കി കൂടുതൽ രേഖകൾ പുറത്ത്. സ്പോൺസർക്കായി നേരിട്ട് വാദിക്കുന്ന വി അബ്ദുറഹിമാൻ്റെ ഇ മെയിൽ സന്ദേശമാണ് പുറത്ത് വന്നത്. 2025 ഒക്ടോബർ 18ന് എഎഫ്എയ്ക്ക് അയച്ച മെയിൽ ആണ് പുറത്ത് വന്നിരിക്കുന്നത്. കരാർ റദ്ദാക്കിയ എഎഫ്എയ്ക്കെതിരെ രൂക്ഷ പ്രതികരണമാണ് നടത്തിയിരിക്കുന്നത്. വിഷയത്തിൽ സർക്കാരിനും ബാധ്യത ഉണ്ടെന്നും ഏറ്റുപറച്ചിലുണ്ട്.

AFA -RBC വെറും വാണിജ്യ കരാർ അല്ല. സർക്കാർ മുൻകൈയിലുള്ള ഉറപ്പാണ്. 130 കോടി ആളുകൾ കേരള സർക്കാരിനെ വിശ്വസിച്ചു. ഒരു രാജ്യത്തിന്റെ മുഴുവൻ വിശ്വാസവും കരാറിൽ ഉണ്ടെന്നും മെയിലിൽ പറയുന്നു. കേരളത്തിന്റെ ഉറപ്പുകൾ അവഗണിച്ചതിൽ പ്രതിഷേധം എന്നും മന്ത്രി മെയിലിൽ പറയുന്നുണ്ട്. അതേസമയം, മെസ്സിയുടെ പേരിലെ കള്ളക്കളിയിൽ ഉന്നതതല അന്വേഷണം വരും. അഴിമതിയും ചട്ടലംഘനങ്ങളും അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചു. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങളും പുറത്തുവരികയാണ്. പദ്ധതിയുടേത് വിചിത്ര ഘടന ആണെന്നും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സ്വകാര്യ കമ്പനിക്ക് ലാഭം ഉണ്ടാക്കുന്ന പദ്ധതി ആണെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടർ കമ്പനിയെ തിരഞ്ഞെടുത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കുന്ന ഉത്തരവുകൾ ഇല്ല. പദ്ധതിയിലൂടെ നടന്നത് വിദേശനാണ്യ വിനിമയം മാത്രമായിരുന്നുവെന്ന് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് നാളത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഫേസ്ബുക്കിൽ വെല്ലുവിളി പോസ്റ്റുകളിട്ടത് താൻ തന്നെ, ഉപയോ​ഗിച്ചത് പല സ്ഥലങ്ങളിൽ നിന്നുള്ള വൈഫൈ; മൊഴി നൽകി അർജുൻ ആയങ്കി
താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം മാറ്റിസ്ഥാപിക്കാമെന്ന് മാനേജ്മെൻ്റ്