പൊലീസിന് ഇന്ധന പ്രതിസന്ധി,തലസ്ഥാനത്ത് ഒരു ജീപ്പിന് 2 ദിവസത്തേക്ക് 10 ലിറ്റര്‍ മാത്രം,പട്രോളിംഗ് മുടങ്ങിയേക്കും

Published : Jan 02, 2023, 10:20 AM ISTUpdated : Jan 02, 2023, 02:49 PM IST
പൊലീസിന് ഇന്ധന പ്രതിസന്ധി,തലസ്ഥാനത്ത് ഒരു ജീപ്പിന് 2 ദിവസത്തേക്ക് 10 ലിറ്റര്‍ മാത്രം,പട്രോളിംഗ് മുടങ്ങിയേക്കും

Synopsis

ഇന്ധന കമ്പനിക്ക് പൊലിസ് നൽകാനുള്ള കുടിശിക ഒരു കോടി.സഹായം തേടി ധനവകുപ്പിന് ഡിജിപി കത്ത് നൽകി

തിരുവനന്തപുരം:കേരള പൊലിസിൽ ഇന്ധന പ്രതിസന്ധി രൂക്ഷം.തലസ്ഥാനത്ത് ഒരു ജീപ്പിന് രണ്ട് ദിവസത്തേക്ക് 10 ലിറ്ററാക്കി പരിമിതപ്പെടുത്തി.ഇന്ധമ കമ്പനിക്ക് പൊലിസ് നൽകാനുള്ള കുടിശിക  ഒരു കോടിയാണ്..സഹായം തേടി ധനവകുപ്പിന് ഡിജിപി കത്ത് നൽകി.ഇന്ധ ക്ഷാമം പൊലീസ് പട്രോളിംഗിനെ ബാധിച്ചു. പലയിടത്തും പട്രോളിംഗ് മുടങ്ങുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

 

പോലീസുകാരുടെ ഇടപെടലുകള്‍ നിരീക്ഷിക്കാനുള്ള ക്യാമറ സംവിധാനം പൂട്ടിക്കെട്ടി,ഖജനാവിന് ലക്ഷങ്ങള്‍ നഷ്ടം

ഒരു കോടിയോളം രൂപ ചെലവഴിച്ച് വാങ്ങിയ ബോഡി വോണ്‍ ക്യാമറകളാണ് പല യൂണിറ്റുകളിലായി ഉപയോഗ ശൂന്യമായി കിടക്കുന്നത്.ഉപയോഗിക്കുമ്പോള്‍ ചൂടാകുന്നുവെന്നായിരുന്നു പരാതി.ക്യാമറകള്‍ മാറ്റിവാങ്ങാതെ സ്റ്റോറിൽ കൂട്ടിയിട്ടു.കരാർ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ലെന്ന് ആക്ഷേപം.

അതിനിടെ പൊലീസിൽ പരാജയപ്പെട്ട ബോഡി വോണ്‍ ക്യാമറ പദ്ധതി പഠനം പോലും നടത്താതെ അതേപടി നടപ്പാക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. ഒരു കോടി രൂപ ചെലവിട്ട് വാങ്ങിയ ബോഡി ക്യാമറകൾ പൊലീസ് ഉപേക്ഷിച്ചിരിക്കെയാണ് 89 ലക്ഷം മുടക്കി യൂണിഫോമിൽ ഘടിപ്പിക്കുന്ന 356 ക്യാമറകൾ വാങ്ങാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നത്.  വകുപ്പിലെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് ബോഡി ക്യാമറകൾ വാങ്ങുന്നതെന്നാണ് വിശദീകരണം. 

വ്യക്തി വൈരാഗ്യം, പൊലീസുകാർ ലാത്തികൊണ്ട് വളഞ്ഞിട്ട് തല്ലിയെന്ന് യുവാവിന്‍റെ പരാതി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വർഷങ്ങൾ നീണ്ട നിയമ പോരാട്ടവും കാത്തിരിപ്പും വിഫലം; ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാൾ സ്വദേശി ദുർഗ കാമി അന്തരിച്ചു
ബാർക്ക് റേറ്റിംഗിൽ സര്‍വാധിപത്യം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്; പ്രേക്ഷകരുടെ ഏറ്റവും വിശ്വസ്ത വാർത്താ ചാനൽ