
കൊച്ചി: പറവൂരിൽ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി എറിഞ്ഞ പ്രതി പൂനെയിൽ പിടിയിൽ. നോർത്ത് പറവൂർ സ്വദേശി വിഷ്ണു മോഹൻ പിടിയിലായത് പൂനെയിൽ സുഹൃത്തിന്‍റെ താമസ സ്ഥലത്ത് നിന്നാണ്. പവർകട്ട് രൂക്ഷമായിരിക്കെ കഴിഞ്ഞ മാസം ഒൻപതാം തീയതിയാണ് ഇയാൾ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഫ്യൂസ് ഊരിയത്. സമാന സംഭവങ്ങൾ ആവർത്തിച്ചതോടെ എഇയാണ് പരാതി നൽകിയത്.
സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് പ്രതി വിഷ്ണു മോഹനാണെന്ന് പൊലീസ് ഉറപ്പിച്ചത്. ഇയാൾ പെയിന്‍റിംഗ് തൊഴിലാളിയാണ്. സംഭവത്തിന് ശേഷം പൂനെയിലേക്ക് കടന്നു. മദ്യലഹരിയിലാണ് ഇയാൾ ഫ്യൂസ് ഊരിയതെന്ന് പൊലീസ് പറയുന്നു. രാഷ്ട്രീയമായി എന്തെങ്കിലും ലക്ഷ്യമുണ്ടായിരുന്നോ എന്ന് നിലവിൽ വ്യക്തമല്ല. പ്രതിയെ കൂടുതൽ ചോദ്യംചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam