
തിരുവനന്തപുരം: മലയോര ഹൈവേ നിർമ്മാണത്തിലെ പ്രതിസന്ധിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. വനം വകുപ്പിന്‍റെ നിഷേധാത്മക നിലപാട് കാരണം പന്ത്രണ്ട് റീച്ചുകളിൽ പാതാ നിർമ്മാണം തടസ്സപ്പെട്ടെന്നും മന്ത്രി കുറ്റപ്പെടുത്തി. കാസര്‍ഗോഡ് കർണാടക അതിർത്തി ഗ്രാമമായ മന്ദാരപദവിൽ നിന്നും തിരുവനന്തപുരം വരെ നീളുന്നതാണ് മലയോര ഹൈവേ. വനം വകുപ്പ് അനുമതി നൽകാത്തതിനാൽ പല ഇടങ്ങളിലും നിർമ്മാണം മുടങ്ങി. പ്രതിസന്ധി പരിഹരിക്കേണ്ട ഉദ്യോഗസ്ഥർ ഇതിന് തയ്യാറാകുന്നില്ലെന്നാണ് വിമർശനം.
വനംവകുപ്പ് മന്ത്രിയെ ഉദ്യോഗസ്ഥർ ധിക്കരിക്കുന്നെന്നും വിമർശനം. ഒരു ഹെക്ടറില്‍ അധികം വനഭൂമി വിട്ടു നൽകണമെങ്കിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി വേണമെന്നാണ് ചട്ടം. പകരം ഭൂമി നൽകി പ്രശ്നം പരിഹരിക്കാൻ നീക്കം നടക്കുന്നുണ്ടെങ്കിലും വനം വകുപ്പ് നടപടികൾ വൈകിപ്പിക്കുകയാണെന്നും പരാതിയുണ്ട്. വനമേഖലകൾ മാറ്റി നിർത്തിയാണ് നിലവിൽ നിർമ്മാണം പുരോഗമിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam