വര്‍ഷങ്ങള്‍ക്കുശേഷം ജി സുധാകരൻ സര്‍ക്കാര്‍ പരിപാടിയിൽ; പൊതുമരാമത്ത് പുറത്തിറക്കിയ പാലം ഉദ്ഘാടന നോട്ടീസിൽ പേരും ചിത്രവും

Published : Oct 25, 2025, 12:08 PM IST
g sudhakaran in govt poster

Synopsis

വര്‍ഷങ്ങള്‍ക്കുശേഷം സര്‍ക്കാര്‍ പരിപാടിയിൽ മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍റെ പേരും ചിത്രവും. ആലപ്പുഴ പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച നാലുചിറ പാലം ഉദ്ഘാടനത്തിനായുള്ള പ്രോഗ്രാം നോട്ടീസിലാണ് സുധാകരന്‍റെ പേരും ചിത്രവുമുള്ളത്

ആലപ്പുഴ: വര്‍ഷങ്ങള്‍ക്കുശേഷം സര്‍ക്കാര്‍ പരിപാടിയിൽ മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍റെ പേരും ചിത്രവും.  പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച അമ്പലപ്പുഴ നാലുചിറ പാലം ഉദ്ഘാടനത്തിനായുള്ള പ്രോഗ്രാം നോട്ടീസിലാണ് ജി സുധാകരന്‍റെ പേരും ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 27ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നാലുചിറ പാലം ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റിലാണ് ജി സുധാകരന്‍റെ പേരും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് നാലുചിറ പാലം കൊണ്ടുവന്നത്. ഏറെ നാളുകള്‍ക്കുശേഷമാണ് ജി സുധാകരനെയും ഉള്‍പ്പെടുത്തികൊണ്ട് സര്‍ക്കാര്‍ ഉദ്ഘാടന പരിപാടിയുടെ നോട്ടീസ് ഇറക്കുന്നത്. അതൃപ്തി തുടരുന്ന ജി സുധാകരനെ നേരത്തെ സിപിഎം നേതാക്കള്‍ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, കുട്ടനാട്ടിൽ നടന്ന സിപിഎം പരിപാടിയിൽ നിന്നും സുധാകരൻ വിട്ടുനിൽക്കുകയായിരുന്നു. 

വിഎസ് സ്മാരക കേരള പുരസ്കാര സമര്‍പ്പണ ചടങ്ങിൽ നിന്നാണ് സുധാകരൻ വിട്ടുനിന്നിരുന്നത്. പൊതുമരാമത്ത് വകുപ്പാണ് ജി സുധാകരന്ഞറെ പേരും ചിത്രവും അടക്കം ഉള്‍പ്പെടുത്തി നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരൻ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു അനുനയ നീക്കം സിപിഎം ശക്തമാക്കിയത്.  വര്‍ഷങ്ങള്‍ക്കുശേഷമാണ്  സര്‍ക്കാര്‍ പരിപാടിയിൽ ജി സുധാകരന്‍റെ ചിത്രവും പേരും വരുന്നത്. തെരഞ്ഞെടുപ്പിനുശേഷമുള്ള ഒരു സര്‍ക്കാര്‍ പരിപാടികളിലേക്കും സുധാകരന് ക്ഷണമുണ്ടാകാതിരുന്നത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ 50 കോടി ചെലവഴിച്ച് നിര്‍മിച്ചാണ് നാലുചിറ പാലം. ജി സുധാകരനെ അനുനയിപ്പിക്കാനുള്ള പാര്‍ട്ടി തീരുമാന പ്രകാരമാണ് സര്‍ക്കാര്‍ പരിപാടികളില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി