G Sudhakaran|അമ്പലപ്പുഴയിൽ പേര് വെട്ടൽ വിവാദം,സ്കൂൾ കെട്ടിടോ​ദ്ഘാടന നോട്ടീസിൽ നിന്ന് ജി സുധാകരനെ വെട്ടിമാറ്റി

Web Desk   | Asianet News
Published : Nov 11, 2021, 12:14 PM ISTUpdated : Nov 11, 2021, 04:12 PM IST
G  Sudhakaran|അമ്പലപ്പുഴയിൽ പേര് വെട്ടൽ വിവാദം,സ്കൂൾ കെട്ടിടോ​ദ്ഘാടന നോട്ടീസിൽ നിന്ന് ജി സുധാകരനെ വെട്ടിമാറ്റി

Synopsis

പ്രോഗ്രാം നോട്ടീസിൽ സ്കൂൾ കെട്ടിടത്തിലെ ജി സുധാകരൻ്റെ  പേര് ഫോട്ടോഷോപ്പ് ഉപയോഗിച്ച് നീക്കം ചെയ്തു . എച്ച്. സലാം എംഎൽഎയുടെ ഓഫീസ് ഇടപെട്ട് പുറത്തിറക്കിയ നോട്ടീസിനെ ചൊല്ലിയാണ് വിവാദം പുകയുന്നത്. അതേസമയം സംഭവം പരിശോധിക്കും എന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി പ്രതികരിച്ചു

ആലപ്പുഴ: ആലപ്പുഴ സി പി എമ്മിൽ (cpm)പുതിയ വിവാദം(dispute). അമ്പലപ്പുഴ (ambalappuzha)  മണ്ഡലത്തിൽ സ്കൂൾ  കെട്ടിട ഉദ്ഘാടന പരിപാടിയിൽ നിന്ന് മുൻ മന്ത്രിയും അമ്പലപ്പുഴ മുൻ എം എൽ എയും ആയിരുന്ന ജി സുധാകരന്റെ പേര് വെട്ടി. ജി സുധാകരൻ എം എൽ എ ആയിരിക്കെ  പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടമാണിത്. ഇതര രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് ക്ഷണമുള്ളപ്പോഴാണ് ജി സുധാകരനെ ഒഴിവാക്കിയത് . 

പ്രോഗ്രാം നോട്ടീസിൽ സ്കൂൾ കെട്ടിടത്തിലെ ജി സുധാകരൻ്റെ  പേര് ഫോട്ടോഷോപ്പ് ഉപയോഗിച്ച് നീക്കം ചെയ്തു . എച്ച്. സലാം എംഎൽഎയുടെ ഓഫീസ് ഇടപെട്ട് പുറത്തിറക്കിയ നോട്ടീസിനെ ചൊല്ലിയാണ് വിവാദം പുകയുന്നത്. അതേസമയം സംഭവം പരിശോധിക്കും എന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി പ്രതികരിച്ചു.

ഇക്കഴിഞ്ഞ ആറാം തിയതിയാണ് ജി സുധാകരനെതിരെ സി പി എം അച്ചടക്ക നടപടി സ്വീകരിച്ചത്. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജി സുധാകരനെതിരെ  ഉയർന്ന പരാതികളിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് പരസ്യ ശാസ‌ന ആയിരുന്നു നടപടി. സുധാകരനെതിരെ പരാതി ഉന്നയിച്ച എച്ച് സലാമിനെതിരെയും റിപ്പോർട്ടിൽ കണ്ടെത്തലുകളുണ്ട്. ഇതിനിടയിലാണ് ഇപ്പോൾ എം എൽ എയുടെ ഓഫിസ് തന്നെ ഇടപെട്ടിറക്കിയ നോട്ടീസിൽ സുധാകരനെ വെട്ടിയതെന്ന വിവാദം ശക്തമാകുന്നത്. 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം