
തിരുവനന്തപുരം: ഗാന്ധിജയന്തിയും വാരാന്ത്യ അവധിയും പരിഗണിച്ച് റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത്, എറണാകുളം ജങ്ഷൻ-ചെന്നൈ എഗ്മോർ-എറണാകുളം ജങ്ഷൻ സ്പെഷ്യൽ എക്സ്പ്രസുകളാണ് പ്രഖ്യാപിച്ചത്.
എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ എക്സ്പ്രസ്(06585) ഒക്ടോബർ ഒന്നിന് വൈകിട്ട് 04.50-ന് എസ്എംവിടി ബെംഗളൂരുവിൽനിന്ന് പുറപ്പെടും. ഒക്ടോബർ രണ്ടിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.
തിരുവനന്തപുരം നോർത്ത്-ബെംഗളൂരു കന്റോൺമെന്റ് സ്പെഷ്യൽ എക്സ്പ്രസ്(06586) ഒക്ടോബർ മൂന്നിന് ഉച്ചയ്ക്ക് 12.40-ന് തിരുവനന്തപുരം നോർത്തിൽനിന്ന് യാത്രതിരിക്കും. ഒക്ടോബർ നാലിന് രാവിലെ ആറിന് ബെംഗളൂരുവിലെത്തും. രണ്ട് ട്രെയിനുകൾക്കും വർക്കല, കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്.
എറണാകുളം ജങ്ഷൻ-ചെന്നൈ എഗ്മോർ സ്പെഷ്യൽ എക്സ്പ്രസ്(06056) ഒക്ടോബർ നാലിന് രാത്രി 11.10-ന് എറണാകുളത്തുനിന്ന് യാത്രതിരിക്കും. ഒക്ടോബർ അഞ്ചിന് ഉച്ചയ്ക്ക് 12..30-ന് ചെന്നൈ എഗ്മോറിലെത്തും. ചെന്നൈ എഗ്മോർ-എറണാകുളം ജങ്ഷൻ സ്പെഷ്യൽ എക്സ്പ്രസ്(06055) ഒക്ടോബർ അഞ്ചിന് ഉച്ചയ്ക്ക് 02.30-ന് എഗ്മോറിൽനിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 04.30-ന് എറണാകുളത്ത് എത്തിച്ചേരും. ആലുവ, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിൽ കേരളത്തിൽ സ്റ്റോപ്പുകളുണ്ട്.
കാരയ്ക്കൽ-എറണാകുളം-കാരയ്ക്കൽ എക്സ്പസിൽ(16187/16188) ഒരു സ്ലീപ്പർ കോച്ച് അധികമായി അനുവദിച്ചു. സെപ്റ്റംബർ 30 മുതൽ ജനുവരി ആറുവരെയാണ് ഒരുകോച്ച് കൂടി താത്കാലികമായി അനുവദിച്ചത്. ഇതോടെ ആകെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം 14 ആയി.
ചെന്നൈ എഗ്മോർ-മംഗളൂരു സെൻട്രൽ- ചെന്നൈ എഗ്മോർ എക്സ്പ്രസിൽ(16159/16160) ഒരു സ്ലീപ്പർ കോച്ച് കൂടി അധികമായി അനുവദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam