ദൃശ്യമാധ്യമത്തിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ച സംഭവം; എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ കേസെടുത്ത് പൊലീസ്

Published : Oct 01, 2026, 08:55 AM IST
kerala police jeep

Synopsis

കോട്ടയം പായിപ്പാട് സ്വദേശി ലത രഘുവിനെതിരെയാണ് കേസെടുത്തത്. കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് നടപടി. പ്രതി മുഖ്യമന്ത്രിയേയും അമ്മയെയും കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ കൊണ്ട് അപമാനിച്ചെന്നും സ്പർദ്ധ വളർത്തി കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് എഫ്ഐആര്‍.

കോട്ടയം: ദൃശ്യമാധ്യമത്തിലൂടെ മുഖ്യമന്ത്രി വി ഡി സതീശനെ അപമാനിച്ച സംഭവത്തില്‍ എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടയം പായിപ്പാട് സ്വദേശി ലത രഘുവിനെതിരെയാണ് കേസെടുത്തത്. കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് നടപടി.

പ്രതി മുഖ്യമന്ത്രിയേയും അമ്മയെയും കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ കൊണ്ട് അപമാനിച്ചെന്നും സ്പർദ്ധ വളർത്തി കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് എഫ്ഐആര്‍ എടുത്തിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് ലത ഒരു മാധ്യമത്തിലൂടെ മുഖ്യമന്ത്രിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയത്. മുഖ്യമന്ത്രിയെ ലൈംഗികമായി അധിക്ഷേപിക്കുകയും അദ്ദേഹത്തിന്റെ അമ്മയെ അധിക്ഷേപിക്കുകയും ചെയ്തെന്നായിരുന്നു കോൺഗ്രസിന്‍റെ പരാതി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്രൈംബ്രാഞ്ചിലും സ്പെഷ്യൽ ബ്രാഞ്ചിലുമുള്ള പ്രവേശന പരീക്ഷ അട്ടിമറിക്കാൻ നീക്കം; പരീക്ഷ നടത്താതെ മേധാവി സ്ഥലമാറ്റ ഉത്തരവിറക്കി
Malayalam News Live: ദൃശ്യമാധ്യമത്തിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ച സംഭവം; എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ കേസെടുത്ത് പൊലീസ്