പുതുവൈപ്പ് ഐഒസി പ്ലാന്റിൽ വാതക ചോർച്ച; നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published : Oct 04, 2023, 11:13 PM ISTUpdated : Oct 04, 2023, 11:19 PM IST
പുതുവൈപ്പ് ഐഒസി പ്ലാന്റിൽ വാതക ചോർച്ച; നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Synopsis

വാതകം ശ്വസിച്ച് പുതുവൈപ്പ് സ്വദേശികളായ മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു

കൊച്ചി: പുതുവൈപ്പിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്ലാന്റിൽ നിന്ന് വാതകം ചോർന്നു. എൽപിജിയിൽ ചേർക്കുന്ന മെർക്കാപ്‌ടെൻ വാതകമാണ് ചോർന്നത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. വാതകം ശ്വസിച്ച് പുതുവൈപ്പ് സ്വദേശികളായ മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാതകം ചോരാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല.

അതിനിടെ കൊച്ചിൻ കെമിക്കൽസിൽ നിന്ന് തമിഴ്നാട്ടിലേക്ക് ആസിഡ് കൊണ്ടുപോയ ലോറിയിലും ചോർച്ച കണ്ടെത്തി. കൊല്ലം - തിരുമംഗലം ദേശീയപാതയിൽ പുനലൂരിന് സമീപം വെള്ളിമലയിൽ വച്ചാണ് സംഭവം. ചോർച്ച പരിഹരിക്കാൻ രാജാപാളയത്ത് നിന്ന് ടെക്നീഷ്യൻ തിരിച്ചു. ചോർച്ചയെ തുടർന്ന് ദേശീയപാതയിലൂടെയുള്ള വാഹനങ്ങൾ പുനലൂർ വഴി തിരിച്ചുവിട്ടു.

ഏഷ്യാനെറ്റ് ന്യൂസ്

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം