
കൊച്ചി: കർഷകരോട് സർക്കാർ പുലർത്തുന്ന അനാസ്ഥയും വിവേചനവും അവസാനിപ്പിക്കണമെന്ന് സിറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കർഷകരുടെ ദയനീയാവസ്ഥ സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത് അപലപനീയമാണ്. കാർഷിക വിളകൾക്ക് താങ്ങുവില നിശ്ചയിച്ച് വിലസ്ഥിരത ഉറപ്പുവരുത്താൻ സഹായകമായ നടപടികൾ സർക്കാർ കൈക്കൊള്ളണം. റബ്ബറിന് 200 രൂപയെങ്കിലും താങ്ങുവില പ്രഖ്യാപിക്കണമെന്നും ആലഞ്ചേരി പറഞ്ഞു.
കടബാധ്യതകൾക്ക് ഏതാനും മാസത്തെ മൊറട്ടോറിയമല്ല കടങ്ങൾ എഴുതിത്തള്ളാനുള്ള ആർജ്ജവമാണ് സർക്കാർ കാണിക്കേണ്ടത്. കാർഷിക കടങ്ങൾ എഴുതിത്തള്ളാനുള്ള സ്ഥിരം നിയമസംവിധാനം ആവശ്യമാണ്. നിക്ഷിപ്ത താല്‍പ്പര്യങ്ങളുള്ള പരിസ്ഥിതിവാദികളുടെ നിലപാടുകള്‍ക്ക് കര്‍ഷകര്‍ ബലിയാടുകളാക്കപ്പെടുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഹൈറേഞ്ചില്‍ പതിറ്റാണ്ടുകളായി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം കുറ്റകരമാണ്. ഹൈറേഞ്ചിലെ നിര്‍മ്മാണ നിരോധന നീക്കങ്ങളെ കര്‍ഷകജനതയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാനാകുകയെന്നും ആലഞ്ചേരി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam