
ബെർലിൻ: ജി7 ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിക്കണമോയെന്നതില്‍ ആതിഥേയ രാജ്യമായ ജർമനി കൂടിയാലോചന നടത്തുന്നതായി റിപ്പോര്‍ട്ട്. ഐക്യാരാഷ്ട്രസഭയില്‍ റഷ്യക്കെതിരെ ഇന്ത്യ കര്‍ശന നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിലാണ് നീക്കം. അതേസമയം അമേരിക്കയിലെ 2+2 മന്ത്രിതല ചർച്ചയില്‍ റഷ്യയെ തള്ളിപ്പറയാൻ തയ്യാറല്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
നാല്‍പ്പത്തിയെട്ടാമത് ജി 7 ഉച്ചകോടി ഈ വര്‍ഷം ജൂണ്‍ അവസാന ആഴ്ചയാണ് ജർമനിയില്‍ നടക്കാൻ പോകുന്നത്. അംഗരാജ്യങ്ങള്‍ക്ക് പുറമെ സെനഗല്‍ , ദക്ഷിണ ആഫ്രിക്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെ ജര്‍മനി യോഗത്തിലേക്ക് അത്ഥിതികളായി ക്ഷണിക്കും. എന്നാല്‍ ഇന്ത്യയെ ക്ഷണിക്കണമോയെന്നത് ചർച്ചകള്‍ക്ക് ശേഷം തീരുമാനിച്ചാല്‍ മതിയെന്ന നിലപാടിലാണ് ഇപ്പോള്‍ ജര്‍മനിയെന്നാണ് വിവരം. യുക്രന്‍ യുദ്ധത്തിന് മുന്‍പ് ഇന്ത്യയേയും യോഗത്തിലേക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അന്തിമ തീരുമാനം എടുത്തിരുന്നില്ല. ഐക്യരാഷ്ട്ര സഭയിലെ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ പുറത്താക്കാനുള്ള വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നതാണ് പുതിയ നീക്കത്തിന് കാരണം.
ഇന്ത്യ അടക്കമുള്ള അൻപതിലധികം രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നത്. അതിഥികളായി പങ്കെടുക്കുന്ന രാജ്യങ്ങളുടെ പട്ടിക ഉടന്‍ തീരുമാനിച്ച് പ്രസിദ്ധീകരിക്കുമെന്ന് ജര്‍മന്‍ സർക്കര്‍ വക്താവ് അറിയിച്ചു. എന്നാല്‍ റഷ്യക്കെതിരെ നിലപാട് കടുപ്പിക്കുന്പോഴും ജർമനി റഷ്യയില്‍ നിന്ന് ഇറക്കുതി തുടരുന്ന സാഹചര്യത്തെ യുക്രൈനും പോളണ്ടുമടക്കം വിമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പൂര്‍ത്തിയായ ഇന്ത്യ യുഎസ് 2+2 മന്ത്രി തല ചർച്ചയിലും ഇന്ത്യ നിലപാട് ആവർത്തിച്ചിട്ടുണ്ട്.
യുഎസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും റഷ്യയെ ശക്തമായി വിമർശിച്ചപ്പോഴും പ്രതിരോധമന്ത്രി രാജ്നാഥ് സിങും വിദേശകാര്യമന്ത്രി എസ് ജയശങ്കറും റഷ്യയെ തള്ളപ്പറയാൻ തയ്യാറായില്ല. അമേരിക്കയുമായും റഷ്യയുമായും നിലവിലെ നയതന്ത്ര ബന്ധം അതുപോലെ തുടരാന്‍ തന്നെയാണ് താല്‍പ്പര്യമെന്നാണ് ഇന്ത്യ സ്വീകരിച്ച നിലപാട്. ..
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam