രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ ഒരുവയസുകാരി ആശുപത്രി വിട്ടു, ഏറ്റെടുക്കാൻ തയ്യാറെന്ന് ചൈൽഡ് ലൈൻ

By Web TeamFirst Published Jun 17, 2021, 1:45 PM IST
Highlights

അമ്മ രമ്യയും രണ്ടാനച്ഛൻ രതീഷും റിമാൻഡിലാണ്. കുഞ്ഞിന്‍റെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ജില്ലാ ചൈൽഡ്ലൈൻ

കണ്ണൂർ: കണ്ണൂർ കണിച്ചാറിൽ രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനത്തിന് ഇരയായ ഒരുവയസുകാരി ആശുപത്രി വിട്ടു. തലക്കും, കൈക്കും പരിക്കേറ്റ കുഞ്ഞ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമ്മ രമ്യയും രണ്ടാനച്ഛൻ രതീഷും റിമാൻഡിലാണ്. കുഞ്ഞിന്‍റെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ജില്ലാ ചൈൽഡ്ലൈൻ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇപ്പോൾ മുത്തശ്ശിക്കൊപ്പമാണ് കുഞ്ഞ് ഉള്ളത്.

രണ്ടാനച്ഛൻ രതീഷ് കുഞ്ഞിന് പാല് കൊടുക്കാൻ പോലും സമ്മതിച്ചിരുന്നില്ലെന്ന് കുഞ്ഞിന്‍റെ മുത്തശ്ശി സുലോചന എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുഞ്ഞ് വീട്ടിൽ മൂത്രംമൊഴിക്കുന്നെന്ന് പറഞ്ഞായിരുന്നു മർദ്ദനം. രണ്ടാം വിവാഹം കഴിഞ്ഞിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ഇന്നലെ വൈകീട്ട് മകളെ വിളിക്കുമ്പോഴാണ് സംഭവം അറിയുന്നതെന്നും കുഞ്ഞിന്‍റെ മുത്തശ്ശി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!