'കാണുന്നവർക്കെല്ലാം മെമ്പർഷിപ്പ് നൽകുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം നേരിടുന്നത്': എംവി ഗോവിന്ദൻ 

Published : Oct 14, 2022, 10:24 PM ISTUpdated : Oct 14, 2022, 11:59 PM IST
'കാണുന്നവർക്കെല്ലാം മെമ്പർഷിപ്പ് നൽകുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം നേരിടുന്നത്': എംവി ഗോവിന്ദൻ 

Synopsis

സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഇരട്ടനരബലിക്കേസിനെയും ഭവഗവൽ സിങ്ങിനെയും പരോക്ഷമായി പരാമർശിച്ചായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വിമർശനം.

പാലക്കാട് :  മതിയായ പരിശോധനയില്ലാതെ പാർട്ടി മെമ്പർഷിപ്പ് നൽകുന്നതിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാ‍ര്‍ട്ടി മെമ്പ‍‍ര്‍മാര്‍ പൊലീസ് കേസുകളിൽ പെടുന്നത് സ്ഥിരമായതോടെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം. കാണുന്നവർക്കെല്ലാം മെമ്പർഷിപ്പ് കൊടുക്കുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം നേരിടുന്നതെന്നും അദ്ദേഹം വിമ‍ര്‍ശിച്ചു. സിപിഎം വടക്കഞ്ചേരി ഏരിയ കമ്മിറ്റി തുടങ്ങിയ ഇംഎംഎസ് പഠനകേന്ദ്രത്തിൻ്റെ ഉദ്ഘാടന സദസ്സിൽ വെച്ചായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ സ്വയം വിമർശനം. സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഇരട്ട നരബലിക്കേസിനെയും പ്രതിയായ ഭവഗവൽ സിങ്ങിനെയും പരോക്ഷമായി പരാമർശിച്ചായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. ഭവഗവൽ സിങ്ങിന്റെ  പാര്‍ട്ടി ബന്ധം സിപിഎമ്മിന് വലിയ തലവേദനയായ സാഹചര്യത്തിൽ കൂടിയാണ് ഈ സ്വയം വിമര്‍ശനമെന്നതും ശ്രദ്ധേയമാണ്. 

ഇനിയും മൃതദേഹങ്ങളുണ്ടോ? ഇലന്തൂരിലെ വീട്ടുവളപ്പിൽ നാളെ ജെസിബി ഉപയോഗിച്ച് പരിശോധന

'മാർകിസ്റ്റ് ആവണമെങ്കിൽ സാമാന്യ പ്രത്യയശാസ്ത്ര ബോധവും വൈരുധ്യാത്മക ഭൌതിക വാദത്തെ കുറിച്ചുള്ള ബോധവും വേണമെന്നാണ് പാ‍ര്‍ട്ടി സെക്രട്ടറിയുടെ പക്ഷം. ചരിത്രം, പാർട്ടി പരിപാടി എന്നിവയെക്കുറിച്ചും സാമാന്യ ബോധം വേണം. ഇത്തരം പ്രാഥമിക ധാരണയോടെ സംഘടാ പ്രവൃത്തിയിലേർപ്പെടുമ്പോഴാണ് ഒരാൾ മാർക്സിസ്റ്റ് ആകാൻ തുടങ്ങുകയെനനും എംവി ഗോവിന്ദൻ വിശദീകരിക്കുന്നു. സിപിഎം പ്രത്യയശാസ്ത്രത്തിന്റെ ഒരംശം പോലും ചില‍ര്‍ ജീവിതത്തിൽ പകർത്തുന്നില്ല. ശുദ്ധ അംബന്ധത്തിലേക്കും തെറ്റായ നിലപാടിലേക്കും ഇവ‍ര്‍ വഴുതി മാറുന്നു. എന്നിട്ട്  കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറാണെന്ന പേരുദോഷം നമ്മൾ കേൾക്കാനിടയാകുകയാണെന്നും അദ്ദേഹം വിമ‍ര്‍ശിച്ചു. 

പതിനേഴുകാരിയായ പെൺകുട്ടിയെ മദ്യവും മയക്കുമരുന്നും നൽകി പീഡിപ്പിച്ചു, ഒറ്റപ്പാലം പൊലീസെടുത്തത് 14 പോക്സോ കേസുകൾ

നരബലിക്കേസിലെ പ്രതി ഭഗവൽ സിംഗ് സജീവ സിപിഎം പ്രവർത്തകൻ ആയിരുന്നുവെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആർ പ്രദീപ്‌ അടക്കം ഏഷ്യാനെറ്റ്‌ ന്യൂസിനോട് വിശദീകരിച്ചിരുന്നു. എന്നാൽ ബഗാവൽസിംഗം പാർട്ടി അംഗമാണോയെന്ന് വ്യക്തമാക്കാതെയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ചത്. ആരായയാലും  കർനശന നടപടി വേണം. പാർട്ടി അംഗമാണോയെന്നത് പ്രശ്നമമല്ല. പാർട്ടി അംഗമായതുകൊണ്ട് ഒരാൾക്കും ഒരു ആനുകൂല്യവുമില്ലെന്നന്നതാണ് നിലപാട്. അന്ധവിശ്വാസം നിയമെ കൊണ്ടുമാത്രം ഇല്ലാതാക്കാനിവില്ലെന്നും. രാജ്യത്തെ പ്രധാനമന്ത്രി പോലും പൂജ നടത്തുന്ന ആളാണെന്നുമായിരുന്നു നരബലി കൊലപാതക വിവരം പുറത്ത് വന്നതോടെ എംവി ഗോവിന്ദന്റെ പ്രതികരണം. 

PREV
Read more Articles on
click me!

Recommended Stories

`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ
അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന