കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ സ്വര്‍ണവേട്ട: പിടികൂടിയത് ഒന്നര കിലോ സ്വര്‍ണം

Published : Aug 08, 2022, 08:22 PM IST
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ സ്വര്‍ണവേട്ട: പിടികൂടിയത് ഒന്നര കിലോ സ്വര്‍ണം

Synopsis

വിവിധ വിമാനത്താവളങ്ങളില്‍ വഴി കസ്റ്റംസിനെ കബളിപ്പിച്ച് കൊണ്ടു വരുന്ന സ്വര്‍ണ്ണമിശ്രിതം സ്വര്‍ണ്ണ കട്ടികളാക്കി ട്രെയിന്‍ മാര്‍ഗം  തമിഴ്നാട്ടിലേക്ക് കൊണ്ടു പോകുന്നതായി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗത്തിന്  നേരത്തെ വിവരം ലഭിച്ചിരുന്നു.

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണ്ണ വേട്ട. തമിഴ്നാട് മധുര സ്വദേശികളായ രണ്ടു പേരില്‍ നിന്നായി ഒന്നര കിലോ സ്വര്‍ണ്ണം കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടി. വിദേശത്ത് നിന്നുമെത്തിച്ച സ്വര്‍ണ്ണം  ട്രെയിന്‍ മാര്‍ഗ്ഗം കോയമ്പത്തൂരിലേക്ക് കൊണ്ടു പോകാനുള്ള ശ്രമത്തിനിടയിലാണ് പിടികൂടിയത്.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച്  മധുര സ്വദേശികളായ ശ്രീധര്‍,മഹേന്ദ്ര കുമാര് എന്നിവരില്‍ നിന്നുമാണ് സ്വര്‍ണ്ണക്കട്ടികള്‍  പിടികൂടിയത്. ഇരുവരുടേയും അരയില്‍ തുണിയില്‍ പൊതിഞ്ഞ് കെട്ടി വെച്ച നിലയിലായിരുന്നു സ്വര്‍ണ്ണക്കട്ടികള്‍. കസ്റ്റംസ് പ്രിവന്‍റീവ്  വിഭാഗത്തിന് കിട്ടിയ  രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വിവിധ വിമാനത്താവളങ്ങളില്‍ വഴി കസ്റ്റംസിനെ കബളിപ്പിച്ച് കൊണ്ടു വരുന്ന സ്വര്‍ണ്ണമിശ്രിതം സ്വര്‍ണ്ണ കട്ടികളാക്കി ട്രെയിന്‍ മാര്‍ഗം  തമിഴ്നാട്ടിലേക്ക് കൊണ്ടു പോകുന്നതായി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗത്തിന്  നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ സ്വര്‍ണം പിടികൂടിയത്.  

തമിഴ്നാട് സ്വദേശികളായ ആളുകളെയാണ് ഇതിന് ഉപയോഗിക്കുന്നതെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ നാലു മാസത്തിനിടെ 64 കിലോ സ്വര്‍ണ്ണമാണ് കോഴിക്കോട് കസ്റ്റ്ംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടിയത്.

കാണാതായ യുവാവ് കോടതിയിൽ ഹാജരായി; ബന്ധുവീട്ടിലായിരുന്നെന്ന് വിശദീകരണം

കോഴിക്കോട്: കോഴിക്കോട് വളയത്തു നിന്നും കാണാതായ യുവാവ് കോടതിയിൽ ഹാജരായി. ഖത്തറിൽ നിന്നെത്തിയ ശേഷം കാണാതായ റിജേഷാണ് നാദാപുരം കോടതിയിൽ ഹാജരായത്. സഹോദരിയുടെ ബെംഗളുരുവിലെ വീട്ടിൽ കഴിയുകയായിരുന്നു താൻ എന്ന് റിജേഷ് മൊഴി നൽകി. ജൂൺ 16 മുതലാണ് റിജേഷിനെ കാണാതായത്. തിരോധാനത്തിന് പിന്നില്‍ സ്വര്‍ണക്കടത്തു സംഘമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. 

ഖത്തറിൽ ജോലി ചെയ്തിരുന്ന ചെക്യാട് വാതുക്കൽ പറമ്പത്ത് റിജേഷ്(35) ജൂൺ പത്തിന് ബന്ധുക്കളെ വിളിച്ച റിജേഷ് ജൂൺ 16 ന് കണ്ണൂർ എയർപോർട്ട് വഴി നാട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അതിനു ശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതെയായി. ഖത്തറിലെ സുഹൃത്തുകളെ വിളിച്ചപ്പോൾ നാട്ടിൽ പോയെന്നാണ് അറിയിച്ചത്. ഇതിനിടയിൽ അജ്ഞാതർ പല തവണ റിജേഷിനെ അന്വേഷിച്ച്  വീട്ടിലെത്തിയതോടെ വീട്ടുകാരുടെ സംശയം കൂടി. ഇതോടെയാണ് പരാതിയുമായി ഇവർ പൊലീസിനെ സമീപിച്ചത്.

റിജേഷിന്‍റെ മാതാപിതാക്കളുടെ പരാതിയിൽ  വളയം പൊലീസ് കേസ്സെടുത്ത്  അന്വേഷണം തുടങ്ങിയിരുന്നു.അജ്ഞാതർ അന്വേഷിച്ചെത്തിയത് റിജേഷ് വഴി കടത്തിയ സ്വർണ്ണത്തിന് വേണ്ടിയാണെന്നാണ് സംശയം ഉയര്‍ന്നത്. സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ശേഷം കൊല്ലപ്പെട്ട ഇ‍ർഷാദിന്‍റെ  വാർത്ത പുറത്ത് വന്ന ശേഷമാണ് ബന്ധുക്കൾ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി പൊലിസിന് മുമ്പാകെ എത്തിയത്. 

Read Also: ഇർഷാദ് കേസിലെ മൂന്ന് പ്രതികൾ കീഴടങ്ങാൻ കോടതിയിൽ, മൂവരും കിഡ്നാപ്പിംഗ് സംഘത്തിൽപ്പെട്ടവർ

റിജേഷിനെ കാണാതായ സംഭവത്തിൽ മൂന്ന് സാധ്യതകളാണ് പൊലീസ് പ്രധാനമായും പരിശോധിച്ചത്. ഒന്നുകില്‍ നാട്ടിലെത്തിയ റിജേഷിനെ പൊട്ടിക്കൽ സംഘം പിടികൂടിയിരിക്കാം അല്ലെങ്കിൽ തട്ടിക്കൊണ്ടു പോയതാവാം. അതുമല്ലെങ്കിൽ സ്വർണം കൈക്കലാക്കാൻ വേണ്ടി റിജേഷ് സ്വയം മാറി നിന്നതുമാവാം. റിജേഷിന്‍റെ യാത്രാ വിവരങ്ങൾ അടക്കം ശേഖരിച്ച് ദുരൂഹത നീക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. ഇയാളുടെ വീട്ടിലെത്തിയവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയായിരുന്നു.  ഒന്നരമാസത്തിലേറെയായി  റിജേഷിനെ കാണാതായിട്ടെങ്കിലും ഭീഷണി കാരണമാണ് നേരത്തെ പരാതി നൽകാതിരുന്നതെന്നാണ് ഇയാളുടെ ബന്ധുക്കളുടെ വിശദീകരണം. ഇതിനിടയിലാണ് ഇന്ന് റിജേഷ് നേരിട്ട് കോടതിയില്‍ ഹാജരായത്. 

Read Also: പൊലീസുകാരെ പറ്റിച്ച് ഒന്നരക്കോടിയുമായി മുങ്ങിയ മുൻ പൊലീസുകാരനെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം