പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവം; സ്വര്‍ണമെങ്ങനെ മണലിലെത്തി? ചേരിപ്പോരിൽ സംശയം, ദുരൂഹത

Published : May 12, 2025, 07:19 AM IST
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവം; സ്വര്‍ണമെങ്ങനെ മണലിലെത്തി? ചേരിപ്പോരിൽ സംശയം, ദുരൂഹത

Synopsis

ക്ഷേത്ര ജീവനക്കാർക്കിടയിലെ പടലപ്പിണക്കവും സ്വർണം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും പൊലിസ് വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകും.

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണം കണാതെ പോയതിൽ ക്ഷേത്ര ജീവനക്കാർക്കിയിലെ ചേരിപ്പോരുണ്ടോയെന്ന് സംശയം. ക്ഷേത്ര ജീവനക്കാരെയും സ്വർണപണിക്കാരെയും ഇന്നും വീണ്ടും ചോദ്യം ചെയ്യും. ക്ഷേത്ര ജീവനക്കാർക്കിടയിലെ പടലപ്പിണക്കവും സ്വർണം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും പൊലിസ് വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകും.

ലോക്കറിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണം കാണാതാകുന്നു. തൊട്ടടുത്ത ദിവസം പൊലRസ് പരിശോധിക്കുമ്പോള്‍ ക്ഷേത്രത്തിലെ മണലിൽ നിന്നും സ്വർണം കിട്ടുന്നു. തികച്ചും നാടകീയമായ സംഭവങ്ങളാണ് അതീവസുരക്ഷയുള്ള പത്മനാഭ സ്വാമിക്ഷേത്രത്തിൽ നടന്നത്. വടക്കേ നടയ്ക്കും പടിഞ്ഞാറേ നടയ്ക്കും ഇടയിലുള്ള മണ്ഡപത്തിന് സമീപമാണ് മണലിൽ താണ നിലയിൽ സ്വർണം തിരികെ കിട്ടുന്നത്. 

20 പൊലീസുകാർ മണൽ ഇളക്കി നടത്തിയ പരിശോധനയിലാണ് സ്വർണം തിരികെ കിട്ടുന്നത്. സ്വർണം ഇവിടെയെത്തിന് പിന്നിൽ വൻ ദുരൂഹതയുണ്ടെന്ന് പൊലിസ് പറയുന്നത്. ഈ ഭാഗത്ത് രണ്ട് സിസിടിവികളുണ്ട്. ഒന്നിൽ നിന്നും ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടില്ല, മറ്റൊരു ക്യാമറ തിരിച്ചുവച്ചിരിക്കുന്നത് ക്ഷേത്രത്തിലെത്തുന്നവരെ പരിശോധിക്കുന്ന ഭാഗത്തേക്കാണ്. അതിനാൽ സ്വർണം കിടന്ന ഭാഗത്ത് കൃത്യമായി എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും പൊലീസിന് വ്യക്തയില്ല. 

സ്വർണം ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങളുടെ ഉത്തവാദിത്വം മുതൽപ്പെടിയെന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിൻെറ സാന്നിധ്യത്തിൽ സ്ട്രോംങ് റൂമിൽ നിന്നും സ്വർണമെടുത്ത് വാതിൽ സ്വർണം പൂശുന്ന സ്ഥലത്ത് കൊണ്ടുവന്ന തൂക്കി തിട്ടപ്പെടുത്തിയ ശേഷമാണ് സ്വർണപണിക്കാർക്ക് നൽകുന്നത്. വൈകുന്നേരവും പണി സ്ഥലത്തുനിന്നും സ്വർണം തൂക്കിതിട്ടപ്പെടുത്തി തിരികെ സ്ട്രോങ്റൂമിലേക്ക് ഉദ്യോഗസ്ഥർ കൊണ്ടുവയ്ക്കുകയാണ് ചെയ്യുന്നത്.

സ്വർണം നഷ്ടപ്പെട്ടതിൻെറ തലേന്നും സ്വർണം തൂക്കി തിട്ടപ്പെടുത്തി കൊണ്ടുവച്ചുവെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. എന്നാൽ എങ്ങനെ അതേ സ്വർണം ഈ മണ്ണിലെത്തി. രണ്ടുകാര്യങ്ങളാണ് പൊലിീസിന് സംശയം. ക്യാമറ ഭാഗത്ത് വന്നപ്പോള്‍ സ്വർണം നിലത്തിട്ട് ചവിട്ടിതാഴ്ത്തി. അല്ലെങ്കിൽ സഞ്ചിയിൽ നിന്നും ഊർന്നുവീണു. സ്വർണം കാണാതായ ശേഷം ഈ ഭാഗങ്ങള്‍ പൊലിസ് നിരീക്ഷണത്തിലായതിനാൽ പിന്നീട് കൊണ്ടുവയ്ക്കാനുള്ള സാധ്യത പൊലിസ് തള്ളുന്നു,. എന്തായാലും ദുരൂഹതയുണ്ടെന്ന് പൊലിസ് സംശയിക്കുന്നു.

കുറേ കാലമായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള തർക്കങ്ങളും കേസുകളുമെല്ലാം മുറുകയാണ്. ഭരണസമിതിയിലെ സംസ്ഥാന സർക്കാരിൻെറ പ്രതിനിധിയെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കൈയേറ്റം ചെയ്തുവെന്നുവെരെ പൊലീസ് കേസുണ്ട്. സ്വർണവും പാത്രങ്ങളും കടത്തുവെന്ന പരാതി ഡിജിപിക്കു മുന്നിലുമുണ്ട്. ഈ ഭിന്നതയുടെ ഭാഗമായി ഏതെങ്കിലും ഒരു വിഭാഗത്തെ സംശയത്തിൻെറ നിഴലിൽ നിർത്താനായിരുന്നോ സ്വർണം മാറ്റിയിട്ടതെന്ന് സംശയമാണ് പൊലിസിനുള്ളത്. സ്വർണം കൈകാര്യം ചെയ്ത എല്ലാ ജീവനക്കാരെയും സ്വർണ പണിക്കാരെയും നാളെ വീണ്ടും ഫോർട്ട് പൊലീസ് വിശദമായി ചോദ്യം ചെയ്യും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്