
ബെംഗളൂരു: കേരളത്തിൽ നിന്ന് സ്വർണം കടത്തിയ വാഹനം കൊള്ളയടിച്ച പ്രതികൾ പിടിയിൽ. സാംഗ്ലി സ്വദേശികളായ നവനീത്, സൂരജ് എന്നിവരെയാണ് കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്. കാർ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. കർണാടകയിലെ ബെലഗാവിയിൽ ഈ മാസം 15നാണ് കവർച്ച നടന്നത്. കേരളത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് സ്വർണം കടത്തിയ വാഹനമാണ് ഇവർ കവർച്ച ചെയ്തത്.
കേരളത്തിൽ നിന്നുള്ള സ്വർണം മഹാരാഷ്ട്രയിൽ എത്തിച്ച് പണവുമായി മടങ്ങിയത് മൂന്നംഗ സംഘമാണ്. ഇവരെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് വാഹനം തട്ടിയെടുത്തത്. പിടികൂടിയ പ്രതികളിൽ നിന്ന് കർണാടക പൊലീസ് 16 ലക്ഷം രൂപ കണ്ടെത്തി. ഉപേക്ഷിച്ച കാറിലുണ്ടായിരുന്ന രഹസ്യ അറയിൽ നിന്ന് ഒരു കോടി രൂപയും കണ്ടെത്തിയിരുന്നു. അതേസമയം, കേസിൽ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് കർണാടക പൊലീസ്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam